അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ചമ്പത്ത് റായ്, അനിൽ മിശ്ര എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകി. ക്ഷേത്ര ട്രസ്റ്റാണ് കാരണം കാണിക്കൽ ഇരുവർക്കും നോട്ടീസ് നൽകിയത്. കൊള്ളയിൽ വിശദീകരണം തേടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മറുപടി എഴുതി നൽകണമെന്നാണ് നോട്ടീസിലെ നിർദേശം.അതേസമയം പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്. രാമക്ഷേത്ര കൊള്ളയിൽ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് നീക്കം. അവിനാഷ് ശുക്ല താമസിച്ച യോഗ സെന്ററിൽ നിന്ന് ഡോളറും ക്യുആർ കോഡ് പതിപ്പിച്ച സംഭാവനപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.\ALSO READ: അയോധ്യ രാമക്ഷേത്രക്കൊള്ള: അവിനാഷ് ശുക്ല താമസിച്ച യോഗ സെന്ററിൽ ഡോളറും സംഭാവനപ്പെട്ടിയും, പരിശോധന തുടരുന്നുബിജെപി നേതൃത്വം സംരക്ഷിച്ചു വന്നിരുന്ന അനിൽ മിശ്രയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. അവിനാഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിൽ മിശ്രയെ ചോദ്യം ചെയ്യുന്നത്.The Ram Temple Trust has issued show-cause notices to Champat Rai and Anil Mishra seeking explanations in connection with the Ayodhya Ram Temple case.The post അയോധ്യ രാമക്ഷേത്ര കൊള്ള; ചമ്പത്ത് റായിക്കും അനിൽ മിശ്രയ്ക്കും കാരണം കാണിക്കൽ നോട്ടീസ്, നടപടികൾ മുഖം രക്ഷിക്കാനോ? appeared first on Kairali News | Kairali News Live.