ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ വിജയംആരാധകരോടൊപ്പം ആഘോഷിച്ച് റൊണാൾഡോയും സംഘവും

Wait 5 sec.

ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ നാടകീയ വിജയം സ്റ്റേഡിയത്തിന് പുറത്തും ആഘോഷിച്ച് പോർച്ചുഗലിന്റെ ആരാധകരും കളിക്കാരും. ടോറോന്റോയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഉൾപ്പടെ രണ്ടു ഗോൾ തിരച്ചടിച്ചാണ് പറങ്കിപ്പട സ്പെയിനിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന് യോഗ്യത നേടിയത്.دقيقة كاملة؛ الاسطورة كريستيانو سعيييد بعد عودته إلى مقر اقامة المنتخب في تورنتو pic.twitter.com/mIwJnz03e9— n e e d y (@CallHimGoat) July 3, 2026മത്സരശേഷം ആവേശപൂർവ വിജയം ആഘോഷിക്കുകയായിരുന്ന പോർച്ചുഗലിന്റെ ആരാധകർ രാജ്യത്തിന്റെ പതാകകളുമായ് ടീം തങ്ങുന്ന ഹോട്ടലിന്റെ മുൻപിലെത്തി. പാട്ടും നൃത്തവുമായി ആടിത്തിമിർത്ത അവരുടെ ആഘോഷത്തിൽ ഒടുവിൽ കളിക്കാരും ഭാഗമായി. സൂപ്പർ താരം റൊണാൾഡോ ഉൾപ്പെടെയുള്ളവർ ഹോട്ടലിന്റെ ബാൽക്കണിയിൽ വന്നു ആരാധകരുടെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. നേരത്തെ ഇവാൻ പെരിസിച്ചിന്റെ ഗോളിലൂടെ മുന്നിലെത്തിയ ക്രോയേഷ്യയിൽ നിന്നും റൊണാൾഡോയും റാമോസും നേടിയ ഗോളുകളിലൂടെയാണ് പറങ്കിപ്പട വിജയം കവർന്നെടുത്തത്.The post ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ വിജയം ആരാധകരോടൊപ്പം ആഘോഷിച്ച് റൊണാൾഡോയും സംഘവും appeared first on Kairali News | Kairali News Live.