72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മത്സരത്തിന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം

Wait 5 sec.

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ആർക്കൊക്കെ എന്ന് ഇന്നറിയാം. പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം 11-അംഗ ജൂറി പൂര്‍ത്തിയാക്കി.2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാ കാണ്ഡം എന്നിവയാണ് ഇത്തവണ മലയാളത്തില്‍ നിന്ന് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങള്‍. സംവിധായകന്‍ ജയരാജും അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായി സംഘത്തിലുണ്ട്. 2012ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി നേരത്തെ ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.The post 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മത്സരത്തിന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം appeared first on Kairali News | Kairali News Live.