സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് . ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നിലവിൽ നൽകിയിട്ടില്ല.കൂടാതെ ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂന മർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഉടനീളം ഒറ്റപെട്ട മഴയ്ക്കും സാധ്യത ഉണ്ട്. വരുന്ന നാലു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ കേരള ലക്ഷദ്വീപ് തീരങ്ങളിലും ചൊവ്വാഴ്ച വരെ കർണാടക തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.Also read: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഇടപെടല്‍ അടിയന്തിരമായി പിന്‍വലിക്കണം; സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്നാളെ മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നു. കേരളത്തിൽ ഇന്നലെയും ശക്തമായ മഴയായിരുന്നു. വരും ദിവസങ്ങളിൽ മഴ കൂടാനുള്ള സാധ്യതയുമുണ്ട്.The post ഇന്നും ശക്തമായ മഴയാണേ… പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.