ഭാരക്കുറവുമായി ജനിച്ച കുഞ്ഞുങ്ങളെ ശുശ്രൂഷിക്കാൻ കഴിയാതെ ആ​ദിവാസി ദമ്പതികൾ; തിരിഞ്ഞ് നോക്കാതെ വകുപ്പ്, വാർത്തയായതോടെ നടപടി

Wait 5 sec.

അച്ചൻകോവിലിൽ ഭാരക്കുറവുമായി ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗ്ഗം ഇല്ലാതെ ആദിവാസി ദമ്പതികൾക്ക് ഒടുവിൽ പട്ടികജാതി വർഗ്ഗ വകുപ്പ് മഴക്കെടുതി കിറ്റ് ഇന്ന് രാവിലെ നൽകി. ഈ കിറ്റിലാണെങ്കിൽ 2 ഐറ്റം കാലാവധി കഴിഞ്ഞതും പക്ഷെ എസ് ടി പ്രാെമോട്ടർ കിറ്റ് കൈമാറും മുമ്പ അത് എടുത്ത് മാറ്റി.ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ലെന്ന് കുട്ടികളുടെ അമ്മ അഞ്ജു കൈരളി ന്യൂസിനോട് പറഞ്ഞു. സംഭവം കൈരളി ന്യൂസ് ഉൾപ്പടെ റിപ്പോർട്ട് ചെയ്തതോടെ എസ് സി എസ് ടി വകുപ്പ് ജനനി സ്കീമിൽ നിന്ന് 8 മാസത്തെക്ക് 2000 വീതം 16000 രൂപയും 5000 രൂപ പോഷക ആഹാരത്തിനായും നൽകും.Also read: വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ; വി ഡി ഡീലിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായംഅതെ സമയം പട്ടികവർഗ്ഗത്തിനുള്ള പോഷഷക ആഹാരം ഉൾപ്പെട്ട മഴക്കാലക്കെടുതി കിറ്റ് നാളിത് വരെ ഒര് ആദിവാസി കുടുംബത്തിനും ലഭിച്ചില്ല.വാർഡ് മെമ്പറും ആശാ വർക്കറും ഈ കുടുംബത്തിനാവശ്യമായ സഹായം എത്തിച്ചില്ലെന്ന ആക്ഷേപമുണ്ട്.മന്ത്രിമാരും ഇവിടം തിരിഞ്ഞ് നോക്കിയില്ല.The post ഭാരക്കുറവുമായി ജനിച്ച കുഞ്ഞുങ്ങളെ ശുശ്രൂഷിക്കാൻ കഴിയാതെ ആ​ദിവാസി ദമ്പതികൾ; തിരിഞ്ഞ് നോക്കാതെ വകുപ്പ്, വാർത്തയായതോടെ നടപടി appeared first on Kairali News | Kairali News Live.