സമ്മർദം ശക്തമായ സാഹചര്യത്തിൽ അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ചമ്പത്ത് റായി ഉൾപ്പെടെ ഉള്ളവരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇതുവരെ ചമ്പത്ത് റായി, അനിൽ മിശ്ര ഉൾപ്പെടെയുള്ളവരെ പ്രതി പട്ടികയിൽ ചേർക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. രാമക്ഷേത്ര കൊള്ളയിൽ ആർ എസ് എസിന് അകത്തും അതൃപ്തി രൂക്ഷമായിട്ടുണ്ട്.ഹിന്ദു സമൂഹത്തിന്റെയും ലക്ഷക്കണക്കിന് രാമഭക്തരുടെയും വികാരത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന സംഭവമാണുണ്ടായതെന്നും ഇക്കാര്യത്തിൽ അതീവ ദുഃഖവും നിരാശയുമുണ്ടെന്നും ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.Also read: നീറ്റിലും നെറ്റിലും വീണ്ടും ഉടക്കി എൻ ടി എ; പിഴവുകളുണ്ടെന്ന പരാതി വന്നതോടെ പ്രതിരോധത്തിൽക്രമക്കേടിൽ ഉൾപ്പെട്ടവരുടെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം അന്വേഷണം നടത്തുമെന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്. അതേസമയം യു പി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി- അമിത് ഷാ എന്നിവരും യോഗി ആതിഥ്യനാഥും തമ്മിലുള്ള അസ്വാരസ്യങ്ങൾ കാരണം ആണ് ക്ഷേത്ര കൊള്ള സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത് എന്നാണ് റിപ്പോർട്ടുകൾ.The post കുരുക്ക് മുറുകുമോ? അയോധ്യ രാമക്ഷേത്രക്കൊള്ള; ചമ്പത്ത് റായി ഉൾപ്പെടെ ഉള്ളവരെ വീണ്ടും ചോദ്യം ചെയ്യും appeared first on Kairali News | Kairali News Live.