വിഴിഞ്ഞം തുറമുഖ ഓഹരി വിൽപ്പനയിൽ കോൺഗ്രസിലും യുഡിഎഫിലും കടുത്ത അതൃപ്തി. യു ഡി എഫ് സർക്കാരിൻ്റെ 50 ദിവസത്തെ പ്രവർത്തനങ്ങൾ പാർട്ടി സമഗ്രമായി പരിശോധിക്കണമെന്ന് ഭൂരിപക്ഷം നേതാക്കളും. അടിയന്തര കെ പി സി സി യോഗം വിളിക്കണമെന്നാണ് ഗ്രൂപ്പിന് അതീതമായി നേതാക്കളുടെ ആവശ്യം.വിഴിഞ്ഞം ഓഹരി വില്പന, മദ്യത്തിൻറെ നികുതിയിളവ്, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം, കരിമണൽ ഖനനം, പി എം ശ്രീ തുടങ്ങിയ വിഷയങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. നയപരമായ കാര്യങ്ങൾ പാർട്ടിയിൽ തീരുമാനിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായ നിലപാട് എടുക്കുന്നു എന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. വിഴിഞ്ഞം അദാനി കരാർ വില്പനയിൽ ഹൈക്കമാൻഡ് കടുത്ത പ്രതിഷേധത്തിലാണ്. സർക്കാർ വിവരമറിഞ്ഞിരുന്നില്ല എന്ന സതീശന്റെ വാദം കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ തള്ളുന്നു.Also read: നീറ്റിലും നെറ്റിലും വീണ്ടും ഉടക്കി എൻ ടി എ; പിഴവുകളുണ്ടെന്ന പരാതി വന്നതോടെ പ്രതിരോധത്തിൽമുഖ്യമന്ത്രി പദത്തിൽ എത്തുന്നതിന് മുമ്പ് സതീശൻ നടത്തിയ മംഗലാപുരം യാത്രയും, തുടർന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച ചില പദ്ധതികളും ദുരൂഹമാണെന്ന വിലയിരുത്തലാണ് ഒരു വിഭാഗത്തിനുള്ളത്. അതിനാൽ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര കെ പി സി സി യോഗം ചേരുമെന്നാണ് സൂചന.The post സതീശൻ സർക്കാർ പെട്ടു; വിഴിഞ്ഞം ഓഹരി വിൽപ്പന: കോൺഗ്രസിലും യുഡിഎഫിലും കടുത്ത അതൃപ്തി appeared first on Kairali News | Kairali News Live.