പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹാപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Wait 5 sec.

പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹാപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപഴ്സൺ കെ. വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. സംഭവം പുറത്തുവന്നതോടെ പൊലീസ് അഞ്ചുപേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണെന്നാണ് വിവരം.also read:ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തിന്റെ പ്രതിച്ഛായയ്ക്ക് ദോഷകരം: പി.ആർ. കൃഷ്ണൻസ്കൂളിലെ കൗൺസിലിം​ഗിനിടയിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.കൗൺസിലിംഗിന് പിന്നാലെ സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തുകയായിരുന്നു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പുറത്തു നിന്നുള്ളവരും പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. സ്കൂളിന് സമീപത്ത് വെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പതിമൂന്നുകാരി മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.ENGLISH SUMMARY : The Child Rights Commission has suo motu registered a case in the incident of a 13-year-old girl being raped by her classmates in Pathanamthitta. The case was suo motu registered by Kerala State Child Rights Commission Chairperson K. V. Manoj Kumar. The commission registered the case based on media reports. After the incident came to light, the police had earlier registered a case against five people. It is learnt that one of the accused is a girl.The post പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹാപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു appeared first on Kairali News | Kairali News Live.