തിരുവനന്തപുരത്തെ ബിജെപി ഗുണ്ടാ കൗൺസിലർ ആർ സുഗതന് ജാമ്യമില്ല. ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. രണ്ട് കേസുകളിലും ജാമ്യാപേക്ഷ തള്ളിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറാണ് സുഗതൻ. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ച കേസിലുമാണ് ജാമ്യം തേടി സുഗതൻ കോടതിയെ സമീപിച്ചിരുന്നത്. സുഗതനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.സുഗതൻ കൊടുംക്രിമിനലാണെന്ന് നേരത്തെ പുറത്തുവന്നിരുന്നു.വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ വി കെ പ്രശാന്തിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.തിരുവനന്തപുരത്ത് കാപ്പാ നിയമപ്രകാരം പൊലീസ് ജയിലിൽ അടച്ച വാഴോട്ടുകോണം ബിജെപി വാർഡ് കൗൺസിലർ സുഗതൻ കൊടും ക്രിമിനൽ ആണെന്നുള്ളതിന്റെ തെളിവുകളാണ് പുറത്തുവരുന്ന പൊലീസ് റിപ്പോർട്ട്. വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം രണ്ട് വധശ്രമം ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മാർച്ചിൽ ക്ഷേത്രത്തിൽ വച്ച് സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി കൂടിയാണ്.also read:പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹാപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തുവീടുകയറി ആക്രമണം നരഹത്യാശ്രമം, സ്ത്രീകളോട് അപമര്യാതയായി പെരുമാറൽ, പൊതു സ്ഥലത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കൽ തുടങ്ങിയ മറ്റ് കേസുകളും ഉണ്ട്. വട്ടിയൂർക്കാ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാൾ കൂടിയാണ് സുഗതൻ. കാപ്പാ നിയമം ചുമത്തി പിടികൂടിയതിനാൽ നേരിട്ട് സെൻട്രൽ ജയിലിലേക്കാണ് ഇയാളെ മാറ്റിയത്. വി കെ പ്രശാന്ത് എംഎൽഎ ആയിരിക്കെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഈ കൊടും ക്രിമിനലിനെ മേയറും കരമന ജയനും ഉൾപ്പെടെയുള്ളവർ ന്യായീകരിക്കുന്നുവെന്ന് വി കെ പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു.വധശ്രമ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിൽ കോടതിയിൽ ഹാജരാകാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന സുഗതൻ്റെ മൊബൈൽ ഫോൺ വീടിൻ്റെ പരിസരത്ത് ഓൺ ആയത് മനസ്സിലാക്കിയ വട്ടിയൂർക്കാവ് പൊലീസ് രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടി അക്രമം സൃഷ്ടിച്ച ബിജെപി പ്രവർത്തകരെ പ്രതിരോധിക്കാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തിരുന്നു.The post ബിജെപി ഗുണ്ടാ കൗൺസിലർ സുഗതൻ ‘അകത്തു തന്നെ’; ജാമ്യം നിഷേധിച്ചത് രണ്ട് കേസുകളിൽ appeared first on Kairali News | Kairali News Live.