നിങ്ങൾ അറിഞ്ഞോ? റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഗ്രൂപ്പ് ഡി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു

Wait 5 sec.

റെയിൽവേ മേഖലയിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? അതിനായി തയ്യാറെടുക്കുകയും അതിനായി അപേക്ഷിക്കുകയും പരീക്ഷക്കായി കാത്തിരിക്കുകയും ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഗ്രൂപ്പ് ഡി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡി​ന്റെ 22,195 ഒഴിവുകളിലേക്കായി അപേക്ഷിച്ച ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 21 വരെയാണ് രാജ്യവ്യാപകമായി പരീക്ഷ നടക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ.ALSO READ :ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവരാണോ ? ഒരു സുവർണവാസരം ഒരുങ്ങുന്നുആദ്യ ഷിഫ്റ്റ് രാവിലെ 9 നും രണ്ടാമത്തേത് ഉച്ചയ്ക്ക് 12:45 നും അവസാനത്തെ ഷിഫ്റ്റ് വൈകുന്നേരം 4:30 നുമാണ്. ഉദ്യോഗാർത്ഥികൾ റിപ്പോർട്ടിംഗ് സമയത്തിന് മുൻപ് തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടതാണ്. ഓ​ഗസ്റ്റ് മൂന്ന് മുതൽ ഓ​ഗസറ്റ് 21 വരെ ഇതേ രീതിയിലാണ് പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 25 മുതൽ പരീക്ഷ എഴുതുന്ന ഉദ്യോ​ഗാർത്ഥികൾക്കുള്ള സിറ്റി ഇ​ന്റിമേഷൻ സ്ലിപ്പ് കിട്ടുന്നു. ജൂലൈ 31 മുതൽ നിങ്ങൾക്ക് റെയിൽവേ ​ഗ്രൂപ്പ് ഡി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.The post നിങ്ങൾ അറിഞ്ഞോ? റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഗ്രൂപ്പ് ഡി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.