റെയിൽവേ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അതിനായി തയ്യാറെടുക്കുകയും അതിനായി അപേക്ഷിക്കുകയും പരീക്ഷക്കായി കാത്തിരിക്കുകയും ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഗ്രൂപ്പ് ഡി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ 22,195 ഒഴിവുകളിലേക്കായി അപേക്ഷിച്ച ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 21 വരെയാണ് രാജ്യവ്യാപകമായി പരീക്ഷ നടക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ.ALSO READ :ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ ? ഒരു സുവർണവാസരം ഒരുങ്ങുന്നുആദ്യ ഷിഫ്റ്റ് രാവിലെ 9 നും രണ്ടാമത്തേത് ഉച്ചയ്ക്ക് 12:45 നും അവസാനത്തെ ഷിഫ്റ്റ് വൈകുന്നേരം 4:30 നുമാണ്. ഉദ്യോഗാർത്ഥികൾ റിപ്പോർട്ടിംഗ് സമയത്തിന് മുൻപ് തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടതാണ്. ഓഗസ്റ്റ് മൂന്ന് മുതൽ ഓഗസറ്റ് 21 വരെ ഇതേ രീതിയിലാണ് പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 25 മുതൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് കിട്ടുന്നു. ജൂലൈ 31 മുതൽ നിങ്ങൾക്ക് റെയിൽവേ ഗ്രൂപ്പ് ഡി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.The post നിങ്ങൾ അറിഞ്ഞോ? റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഗ്രൂപ്പ് ഡി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.