തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയേയും കുടുംബത്തേയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വിജയിയും മകൻ ജേസൺ സഞ്ജയ്യും തമ്മിലുള്ള ബന്ധമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന മറ്റൊരു കാര്യം. ഇപ്പോളിതാ, ജേസൺ തന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. അച്ഛന്റെ ഒരു ആരാധകൻ തന്നെ ‘തട്ടിക്കൊണ്ടുപോയെന്ന്’ ജേസൺ പറയുന്ന രസകരമായ വീഡിയോ ഗലാട്ടയാണ് പുറത്തുവിട്ടത്.സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അച്ഛന്റെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു തന്നെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോകാറെന്ന് ജേസൺ സഞ്ജയ് പറയുന്നു. എന്നാൽ ഒരു ദിവസം സെക്യൂരിറ്റി ജീവനക്കാർക്ക് പകരം വേറൊരാൾ വന്ന് ജേസണെ കൂട്ടിക്കൊണ്ടുപോയി. വിജയിയുടെ ഒരു കടുത്ത ആരാധകനായിരുന്നു അന്ന് ജേസണെ കൊണ്ടുപോയത്. അന്നയാൾ തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതി താൻ ഭയന്നെന്നും ജേസൺ പറയുന്നു.Also Read: ‘അമ്മ’യിൽ തർക്കം മുറുകുന്നു; ശ്വേത മേനോൻ – രമേശ് പിഷാരടി ഫോൺ സംഭാഷണം പുറത്ത്പിന്നീട് ആ വ്യക്തിയെ സിനിമ സെറ്റിൽ വെച്ച് കണ്ടപ്പോഴാണ് ഈ സംഭവം വീണ്ടും ജേസൺ സഞ്ജയ് ഓർത്തെടുക്കുന്നത്. അന്ന് വിജയിയുടെ മകനെ കൊണ്ടുപോയത് മാറ്റാരുമല്ലായിരുന്നു നടൻ ജെമിനി മണിയുടെ പിതാവായിരുന്നു. വിജയിയെ ഒന്നു കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം അന്ന് മകനെ കൊണ്ടുപോയത്. അദ്ദേഹം തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്നതാണ് മറ്റൊരു രസകരമായ കാര്യം.The post കുട്ടിക്കാലത്ത് തന്നെ അച്ഛന്റെ ആരാധകൻ ‘തട്ടിക്കൊണ്ടുപോയി’; ശ്രദ്ധേയമായി വിജയിയുടെ മകന്റെ വീഡിയോ appeared first on Kairali News | Kairali News Live.