ന്യൂഡല്‍ഹി| നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്. ഫിസിക്സ് ചോദ്യപേപ്പറിലാണ് രണ്ട് പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ലാതെയും മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങള്‍ നല്‍കിയതുമായാണ് കണ്ടെത്തിയത്. 22ാമത്തെ ചോദ്യത്തിനാണ് 3ഉം 4ഉം ഉത്തരങ്ങള്‍ ശരിയായി നല്‍കിയിരിക്കുന്നത്.ഇവ രണ്ടും ശരിയായി കണക്കാക്കുമെന്നാണ് വിവരം.എന്നാല്‍ നാല്‍പതാമത്തെ ചോദ്യത്തിനാണ് ഉത്തരം സെലക്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലാത്തത്. ഇതോടെ ഈ ചോദ്യം ഒഴിവാക്കി മൂല്യ നിര്‍ണയം നടത്താനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) തീരുമാനം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാല് ബോണസ് മാര്‍ക്ക് ലഭിക്കും.മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയതോടെയാണ് പുനഃപരീക്ഷ നടന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി സുരക്ഷാ മാനദണ്ഡങ്ങള്‍ എന്‍ടിഎ കര്‍ശനമാക്കിയിരുന്നു. സിസിടിവി നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടന്നത്. ജലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ 51,311 ജാമറുകളാണ് വിവിധ കേന്ദ്രങ്ങളിലായി ഉപയോഗിച്ചിരുന്നത്.നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരെ പ്രത്യേക സ്ഥലത്ത് താമസിപ്പിച്ചായിരുന്നു ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഉപയോഗിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷാകേന്ദ്രങ്ങളില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കുന്നതിന് ഇന്ത്യന്‍ വ്യോമസേനയെയാണ് ഉപയോഗിച്ചിരുന്നത്.Content Highlights:The NTA NEET UG re-exam reported two errors in the Physics section, including a question with two correct choices and another with no valid options. The authority decided to evaluate the paper by omitting the faulty question, resulting in four bonus marks for candidates. The retest followed strict security checks after the previous leak.