വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ പാടില്ല എന്നതാണ് എസ് എഫ് ഐയുടെ അന്നും ഇന്നും എന്നും ഉള്ള നിലപാടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സ്വകാര്യ ബസ്സുടമകൾക്കുണ്ടാകുന്ന നഷ്ടം ബാലൻസ് ചെയ്യേണ്ടവരല്ല വിദ്യാർഥികൾ എന്നും സ്വകാര്യ ബസ്സുകളുടെ ബാധ്യതയും ഉത്തരവാദിത്വവും കേരളത്തിലെ വിദ്യാർത്ഥികളുടെ തലയിൽ കെട്ടി വെക്കരുത് എന്നും അദ്ദേഹം പറഞ്ഞു.ബസ് ചാർജ് വർധന ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല. സ്ത്രീകളുടെ സൗജന്യ യാത്ര അംഗീകരിക്കുന്നു, എന്നാൽ അതേപോലെ അംഗീകരിക്കപ്പെടേണ്ട മറ്റൊരു വിഭാഗമാണ് വിദ്യാർത്ഥികൾ. ഭാവിയെ പറ്റി ആകാംക്ഷയും ഉൽകണ്ഠയും കരുതലും ഉണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യേണ്ടത്. വരുമാനനഷ്ടം ബാലൻസ് ചെയ്യാനുള്ള സാമ്പത്തിക സ്ലാബ് ആയി വിദ്യാർത്ഥികളെ കാണരുത്. ആ ബുദ്ധി സർക്കാരിന്റേതാണെങ്കിലും നടക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി അടക്കം സൗജന്യ യാത്ര വിദ്യാർത്ഥികൾക്കും അനുവദിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ആർക്കും സംശയമൊന്നുമില്ലല്ലോ…; ബിജെപി മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങളാണ് ബജറ്റ് പ്രസംഗം, കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്നുവെന്ന് രാജീവ് ചന്ദ്രശേഖർഅതേസമയം ഉന്നതതല ചർച്ചയിൽ സ്വകാര്യ ബസ് ഉടമകൾക്ക് അതൃപ്തി. ബസ് ചാർജിന്റെ 25 ശതമാനം ചാർജ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കി സർവീസ് നടത്താൻ ആണ് വയനാട്ടിലെ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. കെഎസ്ആർടിസി അധികൃതരുമായുള്ള ചർച്ച പാളിയതിനാൽ ജൂലൈ 10 മുതൽ വയനാട് ജില്ലയിലെ സ്വകാര്യബസുകൾ സർവീസ് നിർത്തിവെക്കും എന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.The post വിദ്യാർഥികളുടെ ബസ് ചാർജ് വർധനവ്; വരുമാനനഷ്ടം ബാലൻസ് ചെയ്യാനുള്ള സാമ്പത്തിക സ്ലാബ് ആയി വിദ്യാർത്ഥികളെ കാണരുതെന്ന് എം ശിവപ്രസാദ് appeared first on Kairali News | Kairali News Live.