പച്ച മാറി മഞ്ഞയായി; കേരളത്തിൽ അതിശക്തമായ മഴ തന്നെ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Wait 5 sec.

സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം. ആലപ്പുഴ ജില്ലയിലെ നിലവിലെ പച്ച അലർട്ട് മഞ്ഞ അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി. ഇതോടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ആയി. ആലപ്പുഴ കൂടാതെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആണ് അലേർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.ALSO READ: ആർക്കും സംശയമൊന്നുമില്ലല്ലോ…; ബിജെപി മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങളാണ് ബജറ്റ് പ്രസംഗം, കെട്ടിപ്പിടിച്ച് സ്വാ​ഗതം ചെയ്യുന്നുവെന്ന് രാജീവ് ചന്ദ്രശേഖർനാളെ 11 ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. കാസർഗോഡ് മുതൽ പത്തനംതിട്ട വരെയാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ മുന്നറിയില്ല. അടുത്ത നാലു ദിവസവും മഴയ്ക്ക് സാധ്യത ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു.The post പച്ച മാറി മഞ്ഞയായി; കേരളത്തിൽ അതിശക്തമായ മഴ തന്നെ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.