ഇത് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസ്’, ഈ ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും: വെളിപ്പെടുത്തലുമായി സഹോദരി

Wait 5 sec.

2026 ലോകകപ്പിൽ പ്രീക്വാർട്ടറിലേക്ക് കടന്നിരിക്കുകയാണ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ടീം. ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് പോർച്ചുഗലിന്റെ മുന്നേറ്റം. പെനൽറ്റിയിലൂടെ മിന്നും​ഗോൾ സ്വന്തമാക്കിയ റോണോയും കളിയിൽ തിളങ്ങി.ഇപ്പോഴിതാ താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ചൂടുപിടിച്ചിരിക്കുന്നത്. 2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് സഹോദരി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കാറ്റിയ അവെയ്‌റോവാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോയുടെ കരിയർ അവസാനഘട്ടത്തിലാണെന്ന് വ്യക്തമാക്കിയത്. BREAKING: Cristiano Ronaldo to retire from international football with Portugal after the World Cup, his sister Katia says.“Enjoy it while it lasts. It’s ending soon. The info I have, from a reliable source… this is his LAST DANCE”, told SportTV. pic.twitter.com/3WbtZgEHrH— Fabrizio Romano (@FabrizioRomano) July 2, 2026ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങും മുൻപ് സ്‌പോർട്ട്ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ. ഇത് ഒരുതരത്തിൽ വിടപറയലാണ്. പക്ഷേ ഇന്നല്ല, ദേശീയ ടീമിനെ കുറിച്ചാണ് ഞാൻ പറയുന്നത്. ഈ ലോകകപ്പ് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസാണ്’ എന്നാണ് ഞാൻ മനസിലാക്കുന്നത്. – റൊണാൾഡോയുടെ കാറ്റിയ അവെയ്‌റോ പറഞ്ഞു.ലോകഫുട്‌ബോളിൽ കഴിഞ്ഞ 20 വർഷമായി ക്രിസ്റ്റ്യാനോ ആധിപത്യം പുലർത്തിയിട്ടുണ്ടെന്നും കാറ്റിയ പറഞ്ഞു. ഏറെ കഷ്ടതകളിൽ നിന്നാണ് തങ്ങൾ കടന്നുവരുന്നതെന്നും വിമർശനങ്ങൾ തങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഏതാായലും ക്രിസ്റ്റ്യാനോയുടെ വിരമിക്കൽ വാർത്ത ആരാധകരെ ഏറെ സങ്കടത്തിലാക്കുന്നതാണ്. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് റൊണാൾഡോ.ALSO READ: ഫിഫ ലോകകപ്പ് 2026: ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ; അടുത്ത എതിരാളി സ്പെയിൻഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റോണോ തന്നെ. ക്രൊയേഷ്യക്കെതിരെ ഇന്ന് നേടിയ ​ഗോളോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ തന്നെ നോക്ക് ഔട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി റൊണാൾഡോ മാറി.The post ഇത് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസ്’, ഈ ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും: വെളിപ്പെടുത്തലുമായി സഹോദരി appeared first on Kairali News | Kairali News Live.