ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ എല്‍പിജി കയറ്റിയ ടാങ്കര്‍ ലോറി ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ജൂണ്‍ 26ന് രാവിലെ 6.40 ഓടെയായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് രാവിലെയാണ് പുറത്തുവന്നത്.24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് ടാങ്കറുകള്‍ ടോള്‍ ബൂത്തിലേക്ക് വരുന്നത് കാണാം. ഇതിലൊന്ന് പെട്ടെന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയും തുടര്‍ന്ന് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.Terrifying footage of an LPG leak from a tanker at a toll plaza that erupted into an inferno in mere seconds. pic.twitter.com/lWUMriBzJu— Piyush Rai (@Benarasiyaa) July 3, 2026ഇടിക്ക് പിന്നാലെ ടാങ്കറില്‍ നിന്ന് പാചകവാതകം ചോരുകയും ഇത് വന്‍ സ്‌ഫോടനത്തിന് കാരണമാവുകയുമായിരുന്നു. നിമിഷങ്ങള്‍ക്കകം പ്രദേശം മുഴുവന്‍ കനത്ത പുക പടര്‍ന്നു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീജ്വാലകള്‍ രണ്ട് കിലോമീറ്റര്‍ അകലെ നിന്നുപോലും ദൃശ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ജില്ലയിലെ എല്ലാ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സിവില്‍ പോലീസും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലോറി ഡ്രൈവറായ ധര്‍മ്മേന്ദ്ര ദുബെ (40), ടോള്‍ പ്ലാസ ജീവനക്കാരനായ അലോക് എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ മറ്റ് ടോള്‍ പ്ലാസ ജീവനക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.അപകടത്തെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ താല്‍ക്കാലികമായി സൗജന്യമായി കടത്തിവിട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാങ്കേതിക വിദഗ്ധ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.Content Highlights: An LPG tanker lorry lost control and crashed into a toll booth in Kaushambi, Uttar Pradesh, causing a massive explosion. The tragic accident resulted in five deaths, including the driver, and left several others injured. Fire units controlled the blaze, and an official probe has been launched.