2026 ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടമായ ബ്രസീൽ-നോർവെ മത്സരത്തിന്റെ കിക്കോഫ് സമയത്തിൽ മാറ്റം വരുത്താൻ ഫിഫ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ജൂലൈ 6 ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കേണ്ട ഈ മത്സരം നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ വൈകാനാണ് സാധ്യത.പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക്, അതായത് ഇന്ത്യൻ സമയം രാത്രി 1.30 ന് നടക്കേണ്ടിയിരുന്ന മത്സരം ഒരു മണിക്കൂർ വൈകി 5 മണിക്ക്, അതായത് ഇന്ത്യൻ സമയം രാത്രി 2.30 ന് ആരംഭിച്ചേക്കും. അമേരിക്കയുടെ കിഴക്കൻ തീരത്ത് അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗമാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണം. മത്സരസമയത്ത് അന്തരീക്ഷ താപനില ഏകദേശം 101 ഡിഗ്രി ഫാരൻഹീറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കളിക്കാരുടെ പ്രകടനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്നതിനാലാണ് കിക്കോഫ് വൈകിപ്പിക്കാൻ ആലോചിക്കുന്നത്മെക്സിക്കോ സിറ്റിയിൽ നടക്കുന്ന മെക്സിക്കോ-ഇംഗ്ലണ്ട് മത്സരത്തിന്റെ സമയക്രമത്തിലുണ്ടായ മാറ്റവും ബ്രസീൽ മത്സരത്തെ ബാധിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളുടെയും തത്സമയ സംപ്രേക്ഷണം ഒരേ സമയം വരുന്നത് ഒഴിവാക്കാനും ഫിഫ ശ്രമിക്കുന്നുണ്ട്. സമയമാറ്റത്തെക്കുറിച്ച് ഫിഫ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ഈ മാറ്റത്തിനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.റൗണ്ട് ഓഫ് 32-ൽ ജപ്പാനെ 2-1 ന് പരാജയപ്പെടുത്തിയാണ് ബ്രസീൽ എത്തുന്നത്. മികച്ച ഫോമിലുള്ള എർലിംഗ് ഹാലണ്ട് നയിക്കുന്ന നോർവെയാകട്ടെ ഐവറി കോസ്റ്റിനെ തകർത്താണ് പ്രീ-ക്വാർട്ടറിൽ ഇടംപിടിച്ചത്. ഈ മത്സരത്തിലെ വിജയികൾ മെക്സിക്കോ-ഇംഗ്ലണ്ട് പോരാട്ടത്തിലെ വിജയികളെയാകും അടുത്ത ഘട്ടത്തിൽ നേരിടുക.The post ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയ്ക്ക്; ബ്രസീൽ – നോർവേ മത്സരത്തിന്റെ സമയം മാറും ? appeared first on Kairali News | Kairali News Live.