മുഖ്യമന്ത്രി വി ഡി സതീശൻ എന്തിനാണ് ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് ധൃതിപ്പെട്ട് പോയതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ചാർട്ടേർഡ് വിമാനത്തിൽ പോകാൻ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് സതീശൻ പറയണമെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ ആര്യാടാൻ മുഹമ്മദിനെ കാണാത്ത വ്യക്തിയാണ് ആര്യാടന്റെ ബന്ധുവിനെ കാണാൻ പോയതെന്നും ജോൺബ്രിട്ടാസ് എം പി പറഞ്ഞു. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു.also read:‘കോൺഗ്രസുകാരെ വിലയ്ക്കു വാങ്ങുകയാണ് ബിജെപി നയം’; സുഗതനെ കൗൺസിലിൽ നിന്നും ഒഴിവാക്കുകയെന്നത് നിയമപരമായി നടപ്പിലാക്കേണ്ട കാര്യമെന്ന് വി ശിവൻകുട്ടിചാർട്ടേഡ് ഫ്ലൈറ്റിൽ പോയി അദാനിയുടെ ആളുകളെ വി ഡി സതീശൻ കണ്ടിരുന്നു.എന്തിനാണ് ഇത്ര ധൃതിക്ക് ചാർട്ടേഡ് വിമാനം എടുത്ത് മംഗലാപുരത്തേക്ക് പോയത്?എന്തിനാണ് ചാർട്ടേഡ് വിമാനത്തിൽ പോയത്? വിമാനത്തിൽ പോകാൻ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് പറയണം. ആരാണ് വിമാനത്തിന് പണം മുടക്കിയത്?ആരാണ് ആര്യാടന്റെ ബന്ധു?ജീവിച്ചിരിക്കുമ്പോൾ ആര്യാടാൻ മുഹമ്മദിനെ കാണാത്ത വ്യക്തിയാണ് ആര്യാടന്റെ ബന്ധുവിനെ കാണാൻ പോയത്.വിഴിഞ്ഞം വിഷയത്തിൽ സതീശന്റെ ചെയ്തികൾ രാഹുൽ ഗാന്ധിയുടെ ചെകിട്ടത്തുള്ള അടിയാണ്. വിഴിഞ്ഞത്തിൽ ഒരു ആശയെ കുഴപ്പവും വി ഡി സതീശനില്ല .അധികാരത്തിൽ വരുകയാണെങ്കിൽ അദാനിക്കുവേണ്ടി പ്രവർത്തിക്കുന്നതിൽ ഗൂഢാലോചന നടന്നിരുന്നുവെന്നും ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.The post സതീശൻ എന്തിനാണ് ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയത്? ആരെയാണ് കണ്ടത്? ചോദ്യങ്ങളുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.