കർണാടകയിലെ സൂറത്ക്കലിൽ നടന്ന സ്വർണ കവർച്ചാ കേസിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് കർണാടക പൊലീസിന്റെ പിടിയിലായത്പയ്യന്നൂരിലെ സ്വർണ വ്യാപാരിയായ വികാസിന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചാണ് പ്രതികൾ സ്വർണം തട്ടിയെടുത്തത്. വികാസിൽ നിന്ന് 180 ഗ്രാം സ്വർണമാണ് സംഘം കവർന്നത്. ഈ വൻ കവർച്ചാ കേസിൽ മലയാളികൾ ഉൾപ്പെടെ ആകെ 15 പ്രതികളുണ്ടെന്നാണ് കർണാടക പൊലീസ് വ്യക്തമാക്കുന്നത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ALSO READ: “ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; ഗവർണർക്കും വിസിക്കും വേണ്ടി സതീശന്റെ യുഡിഎഫ് നിലകൊള്ളുന്നു”; കേരള സർവകലാശാല സിൻഡിക്കേറ്റ് നിയമനത്തിൽ എം. ശിവപ്രസാദ്ഉ‍ഡുപ്പിക്കും മംഗളൂരുവിനും ഇടയിൽ സൂറത്ത്കല്ലിനോട് ചേർന്ന് ബൈക്കംപാടിയിലാണ് വികാസ് കവർച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയത്. ഭാര്യയെയും മകനേയും ഇറക്കിവിട്ട സംഘം വികാസ് ഉൾപ്പെടെ കാറുമായി കടക്കുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഇടത്ത് വികാസിനെ ഇറക്കിവിട്ട ശേഷം സ്വ‍‍ർണവുമായി കടന്നു കളയുകയായിരുന്നു.The post സൂറത്ക്കൽ സ്വർണ കവർച്ച: മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ appeared first on Kairali News | Kairali News Live.