ബി ജെ പിയുടെ നേതൃത്വത്തിലുള്ള നഗരഭരണത്തിൽ പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾ. കുടിവെള്ള പ്രശ്നം മുതൽ തെരുവുനായ ശല്യം വരെയുള്ള നിരവധി പ്രയാസങ്ങളിൽ പൊറുതിമുട്ടിയിരിക്കുകയാണ് നഗരവാസികൾ. എൽ ഡി എഫ് ഭരണകാലത്ത് കാണാൻ പോലും കഴിയാത്ത പ്രതിസന്ധികൾ ആണ് ചുരുങ്ങിയ മാസം കൊണ്ട് ബി ജെ പി സൃഷ്ടിച്ചിരിക്കുന്നത്.മാറാത്തത് മാറും എന്നാണ് ബിജെപി അധികാരത്തിലേറിയപ്പോൾ തിരുവനന്തപുരത്തെ നഗരവാസികളോട് പറഞ്ഞത്. അധികാരത്തിലേറി ആറുമാസം തികയുന്നതിന് മുമ്പ് തന്നെ ജനങ്ങൾ ആ മാറ്റം കണ്ടു. മാറിവന്ന തിരുവനന്തപുരം നഗരത്തിന്റെ അവസ്ഥ ഇപ്പോൾ വളരെ മോശമാണ്. നാലുമാസം മുൻപ് കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയുടേ ശുചീകരണ പ്രവർത്തനം അടക്കം നഗരസഭ പൂർണ്ണമായി അലങ്കോലമാക്കി. തെരുവുനായ പ്രശ്നം പൂർണ്ണമായി പരിഹരിക്കും എന്നാണ് ബിജെപി അധികാരത്തിലേറിയതിനു മുൻപ് പ്രഖ്യാപിച്ചത്. എന്നാൽ തെരുവുനായ ശല്യം വർധിച്ചതോടെ അതിന്റെ പഴിയും മുൻ ഭരണസമിതിയുടെയും ജില്ലാ പഞ്ചായത്തിന്റെയും തലയിൽ തന്നെയാണ് മെയർ വെച്ചിരിക്കുന്നത്. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എബിസി സെന്ററുകൾ അടക്കം കൃത്യമായി നടപ്പിലാക്കിയില്ലെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഉയർത്തുന്നത്.Also read: പുരുഷന്മാർക്ക് സൗജന്യ യാത്ര; ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്മഴക്കാലപൂർവ ശുചികരണത്തിന്റെ ഭാഗമായി നടേത്തണ്ട ഓട ശുചിക്കരണം അമ്പേ പാളിയതോടെ അത് പി ഡബ്ല്യുഡി വകുപ്പിന്റെ പ്രശ്നം ആക്കി മെയർ മാറ്റിയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരിക്കുമ്പോൾ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്ന വസ്തുതയുമുണ്ട്. മാലിന്യ പ്രശ്നത്തിൽ അടക്കം ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ മുൻ ഭരണസമിതി നടപ്പിലാക്കിയിരുന്നു. തെരുവ് വിളക്കുകളും കുടിവെള്ള പ്രശ്നവും ഇപ്പോഴും മറുപടി ഇല്ലാത്ത നഗരസഭയിലെ മറ്റൊരു പ്രശ്നമാണ്. സ്മാർട്ട് സിറ്റി പദ്ധതികളെ അടക്കം കൈയൊഴിഞ്ഞ നിലയാണ് ഉള്ളത്. മുൻ ഭരണസമിതികൾ കൃത്യമായി നടപ്പിലാക്കിയ പദ്ധതിയെയാണ് വി വി രാജേഷ് അട്ടിമറിക്കാൻ നോക്കുന്നത്. എല്ലാം പ്രശ്നവും മുൻ മേയർമാരുടെയും മുൻ ഭരണസമതിയുടെയും തലയിൽ വെയ്ക്കുമ്പോൾ 6 മാസം കഴിഞ്ഞിട്ടും ബിജെപി ഒന്നും ചെയ്യുന്നില്ല എന്ന യാഥാർത്ഥ്യം പുറത്തുവരികയാണ്.The post ‘മാറാത്തത് മാറി…’ തെരുവ് നായ മുതൽ കുടിവെള്ള ക്ഷാമം വരെ; പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾ appeared first on Kairali News | Kairali News Live.