താരംസംഘടന ‘അമ്മ’യിലെ പ്രതിസന്ധി; അമ്മയിൽ നിന്നും ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായി: അൻസിബ ഹസൻ

Wait 5 sec.

താരസംഘടനയായ അമ്മയിലെ വിവാദത്തിൽ പ്രതികരണവുമായി താരങ്ങൾ. താൻ അമ്മയിലേക്ക് വന്നത് ഒരുപാട് ആഗ്രഹത്തോടെയാണെന്നുംഎന്നാൽ, അവിടെ നിന്നും ദുരനുഭവങ്ങൾ ഉണ്ടായെന്നും അൻസിബ ഹസൻ പറഞ്ഞു. ശ്വേതയുടെ ഭരണ സമിതിക്കെതിരെ സാമ്പത്തിക ആരോപണം ഉണ്ടായിരുന്നെന്നും അൻസിബ പറഞ്ഞു.ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചെന്നും ഉമാ തോമസ് എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവരേയും ഇക്കാര്യം അറിയിച്ചിരുന്നു എന്നും അൻസിബ പറയുന്നു. എന്നാൽ, തനിക്ക് നീതി കിട്ടിയില്ലെന്നും കോടതിയിൽ നിന്നു മാത്രമാണ് നീതി കിട്ടുന്നതെന്നും അൻസിബ പറഞ്ഞു. എഫ്ഐആർ ഇടാൻ പൊലീസ് തയ്യാറായില്ലെന്നും ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുമ്പോഴും ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും പരാതികളിൽ നടപടി എടുക്കുന്നുണ്ടോ എന്ന് അനേഷിക്കണമെന്നും അൻസിബ പറഞ്ഞു.മോഹൻലാൽ ഉൾപ്പെടുന്ന ഭരണ സമിതി രാജിവെച്ച ശേഷം അതേ കമ്മിറ്റിയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല വഹിച്ചത്. അതിന് വിവിധ കാരണങ്ങൾ ഉണ്ടായിരുന്നെന്നും ജനറൽ ബോഡി കൂടാൻ ഒരുപാട് ദിവസം ബാക്കിയുണ്ടായിരുന്നെന്നും അൻസിബ പറഞ്ഞു.അന്നത്തെ ഭരണ സമിതിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഇല്ലായിരുന്നെന്നും അൻസിബ ചൂണ്ടിക്കാണിച്ചു.ടിനി ടോം മോശമാണ് എന്ന് ആരും പറഞ്ഞിട്ടില്ലെന്നും ആരോപണ വിധേയനെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറായില്ലെന്നും അൻസിബ പറഞ്ഞു.കോടതി കേസെടുക്കാൻ പറഞ്ഞതിനു ശേഷം കമ്മീഷണർ സംസാരിക്കുന്നത് കേട്ടെന്നും ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞെന്നും അൻസിബ ആരോപിച്ചു.Also Read: ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽഒരു കമ്മീഷണർക്ക് എങ്ങനെ പറയാൻ കഴിയുന്നെന്നും അവർ ചോദിച്ചു. ഇവിടെ നീതി കിട്ടുന്നില്ലെന്നും അനീതിയാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. കേരളം വർഗ്ഗീയ വൽക്കരിക്കപ്പെടാൻ അനുവദിച്ചുകൂടായെന്നും അൻസിബ ചൂണ്ടിക്കാണിച്ചു.അതേസമയം, ബിജെ പി നേതാവ് പത്മജ എസ് മേനോൻ സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് മാലാ പാർവതി. അദാനിയുടെ 15 കോടി അമ്മയ്ക്ക് കിട്ടാനിരിക്കുകയായിരുന്നു എന്നാണ് ബിജെപി നേതാവ് പറഞ്ഞതെന്നും ശ്വേത ഇടപെട്ടു പണം കിട്ടുമെന്നും ആ നേതാവ് പറഞ്ഞതായി മാലാ പാർവതി ചൂണ്ടിക്കാണിച്ചു. കോർപ്പറേറ്റുകളുടെ 15 കോടി അമ്മയ്ക്ക് വേണ്ടെന്നും അവർ പറഞ്ഞു.അമ്മയിൽ അംഗമല്ലാത്ത ബിജെപി നേതാവ് ഇക്കാര്യം എങ്ങനെ പറയുന്നുവെന്നും ശ്വേതയ്ക്ക് ദുരുദ്ദേശമാണെന്നും അവർ പറഞ്ഞു. അൻസിബക്കെതിരെ ശ്വേത മോശം പരാമർശങ്ങൾ നടത്തിയെന്നും അവിടെ വരാനിരിക്കുന്നത് കേരള സ്റ്റോറിയാണ് എന്ന് കണ്ടാണ് എതിർത്തതെന്നും അവർ വ്യക്തമാക്കി. മതം മാറ്റാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നുംമാലാ പാർവതി പറഞ്ഞു.അംഗങ്ങളെ സ്ഥാനാർത്ഥികളാക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപിയിൽ നിന്ന് ശ്വേത 2 കോടി രൂപ വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞതായ് ഉഷ ഹസീനയും പ്രതികരിച്ചു. ബിജെപി യുടെ അജണ്ട നടപ്പാക്കാൻ ശ്വേത ശ്രമിച്ചെന്നും അവർ ആരോപിച്ചു. വ്യക്തിഹത്യയ്ക്ക് വിധേയരാകേണ്ടി വന്ന നാലുപേരാണ് തങ്ങളെന്നും ഉഷ ഹസീന പറഞ്ഞു. സ്ത്രീകൾ നേതൃനിരയിലേയ്ക്ക് വരണം എന്ന് പറഞ്ഞ് പോരാടിയവരാണ് തങ്ങളെന്നും നിലവിൽ നേതൃനിരയിലുള്ളവർ കുറുക്കു വഴികളിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവർ പറഞ്ഞു. അധികാര മോഹവും ഈ ഗോയുമാണ് അവർക്കെന്നും ഉഷ പറഞ്ഞു. അൻസിബയെക്കുറിച്ച് അനൂപ് ചന്ദ്രൻ മോശം വീഡിയോ ഇറക്കിയെന്നും ഇക്കാര്യം ശ്വേതാ മേനോനോട് പറഞ്ഞപ്പോൾ നന്നായിപ്പോയി എന്നാണ് പറഞ്ഞതെന്നും അവർ പറഞ്ഞു.പിഷാരടിയുമായി സംസാരിച്ച ഓഡിയോ ശ്വേത പുറത്തു വിട്ടത് ക്രൈം ആണെന്നും അവർ പറഞ്ഞു. ശ്വേതയുടെ പല ഭാഗങ്ങളും മ്യൂട്ട് ചെയ്താണ് കൊടുത്തതെന്നും അവർ ചൂണ്ടിക്കാണിച്ചു.The post താരംസംഘടന ‘അമ്മ’യിലെ പ്രതിസന്ധി; അമ്മയിൽ നിന്നും ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായി: അൻസിബ ഹസൻ appeared first on Kairali News | Kairali News Live.