ക്രൊയേഷ്യക്ക് എതിരായ റൗണ്ട് ഓഫ് 32 മത്സരത്തിന് മുമ്പ്, ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുടിബോളിൽ നിന്ന് റൊണാൾഡോ വിരമിക്കുമെന്ന് ഒരു പൊർച്ചുഗീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഹോദരി കാറ്റിയ അവെയ്റോ പറഞ്ഞിരുന്നു. പക്ഷേ ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം സഹോദരിയുടെ വാക്കുകളെ തള്ളി റൊണാൾഡോ രംഗത്തെത്തി.പോർച്ചുഗീസ് മാധ്യമമായ സ്പോർട്ട്ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിരമിക്കലിനെ സംബന്ധിച്ച് റൊണാൾഡോയുടെ സഹോദരിയുടെ പ്രതികരണം. പോർച്ചുഗലിന്റെ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം മാത്രമായിരിക്കും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും റൊണാൾഡോ വ്യക്തമാക്കി. തീരുമാനങ്ങൾ വികാരാവേശത്തോടെ സ്വീകരിക്കുന്നത് അവസാനിപ്പിച്ചുവെന്നും ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം മാത്രം വിരമിക്കലിനെ പറ്റി കുടുംബത്തോടെ ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് റൊണാൾഡോ പ്രതികരിച്ചത്. എല്ലാ കാര്യങ്ങളിലും ശാന്തമായാണ് തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.Also Read: ഇത് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസ്’, ഈ ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും: വെളിപ്പെടുത്തലുമായി സഹോദരിപോർച്ചുഗൽ കുപ്പായത്തിൽ 2016-ലെ യൂറോ കപ്പും രണ്ട് യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള താരത്തിന് അന്താരാഷ്ട്ര തലത്തിൽ ഇനി സ്വന്തമാക്കാനുള്ളത് ലോകകപ്പാണ് അതിന്റെ പ്രയാണത്തിലാണ് താരവും പോർച്ചുഗൽ ടീമും. ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32-വിൽ ക്രൊയേഷ്യയെ മറികടന്ന് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് പോർച്ചുഗൽ.The post വിരമിക്കൽ തീരുമാനം: സഹോദരിയുടെ പ്രസ്താവന തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ appeared first on Kairali News | Kairali News Live.