തൃശൂർ ചൊവ്വന്നൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന നടത്തിയ യുവാവിനെതിരെ കേസ്. ചൊവ്വന്നൂർ സ്വദേശി 25 വയസുള്ള അനന്തുവിനെതിരെ ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ചൊവ്വന്നൂർ സ്വദേശി അനന്തു 70 ൽ അധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ വിൽപ്പന നടത്തി എന്നാണ് പരാതി. കുന്നംകുളം സ്വദേശിയായ യുവതിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ മൊബൈൽ ഫോണും, ലാപ്ടോപ്പും പിടിച്ചെടുത്തു. അതേസമയം, യുവാവിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയത് പതിനെണ്ണായിരത്തിൽ അധികം സ്ത്രീകളുടെ ചിത്രങ്ങളാണ്. ആദ്യ ഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല എന്നും പരാതിക്കാർ പറയുന്നു.Also Read: കാസർഗോഡ് ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കിയതായി പരാതികുന്നംകുളം പൊലീസിനാണ് പരാതി ലഭിച്ചത്. സംഭവത്തിനു ശേഷം യുവാവിന്റെ മൊബൈൽ ഫോണോ ലാപ്‌ടോപ്പോ പരിശോധിക്കാനും ചോദ്യം ചെയ്യാനും പൊലീസ് തയ്യാറായില്ല എന്നും പരാതിക്കാർ അരോപിക്കുന്നു.The post സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന നടത്തി; തൃശൂരിൽ യുവാവിനെതിരെ കേസ് appeared first on Kairali News | Kairali News Live.