താമരശ്ശേരി| താമരശ്ശേരിയില്‍ വിദ്യാര്‍ഥിയുടെ ബാട്ടര്‍ബോട്ടലില്‍ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസമാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വിദേശത്തേക്ക് കടന്നത്ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി വ്യാജമദ്യം പോലീസും, ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്നും 220 കുപ്പി വ്യാജമദ്യവും എക്‌സൈസ് കണ്ടെടുത്തിരുന്നു.ജൂണ്‍ 25 ന് ആയിരുന്നു സംഭവം. സ്‌കൂളിലെ ഒരു കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു വ്യാജമദ്യം സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചത്. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം വിദ്യാര്‍ഥി എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു വെന്നും പോലീസ് കണ്ടെത്തി.തുടര്‍ന്ന് ഈ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ചന് നാടന്‍ വാറ്റുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാര്‍ഥി വെളിപ്പെടുത്തിയത്.Content Highlights:The accused stepfather in the Thamarassery school alcohol case has reportedly fled abroad. Police and excise officials had previously seized 276 bottles of illicit liquor from his residence and nearby areas. The probe revealed he used his stepson to distribute the country-made liquor to school students.