കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്കിലേക്ക്. ജൂലൈ ആറിന് ജില്ലയിലെ ബസ്സുകൾ പണിമുടക്കും.കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയതിനെത്തുടർന്ന് കെഎസ് ആർ ടി സി റെഗുലർ സർവീസ് നടത്തുന്ന റൂട്ടുകളിൽ ഡീസലടിക്കാൻ പോലും പണം ലഭിക്കുന്നില്ലെന്നും മറ്റിടങ്ങളിൽ പ്രതിദിന വരുമാനത്തിൽ 1500 രൂപ മുതൽ 3000 രൂപ വരെ കുറവുണ്ടായെന്നും ബസ് ഉടമകൾ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് കാസർഗോഡ് ജില്ലയിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തുന്നത്. ജുലൈ ആറിന് ജില്ലയിലെ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവെക്കും.ALSO READ: നെയ്യാറ്റിൻകരയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ ടെമ്പോ ട്രാവലർ കനാലിലേക്ക് മറിഞ്ഞു; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്സൗജന്യ യാത്ര വോട്ടർ ഐഡി മുഖേന ദിവസം രണ്ടു യാത്രയായി പരിമിതപ്പെടുത്തുക, ഇന്റർ സ്റ്റേറ്റ് ടൗൺ ടു ടൗൺ ബസുകളിൽ സൗജന്യം അനുവദിക്കരുത്, തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക, സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കുക, സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് പൂർണ്ണമായും ഒഴിവാക്കുക പദ്ധതി കേരളത്തിലെ വനിതകൾക്ക് കേരളത്തിൽ മാത്രമായി പരിമിതപ്പെടുത്തുക, ഡീസലിന് 50 % സബ്‌സിഡി അനുവദിക്കുക,സർക്കാർ ജീവനക്കാരായ സ്ത്രീകളെ ഒഴിവാക്കി വിദ്യർത്ഥികളെയും 65 ന് വയസിന് മുകളിലുള്ള സ്ത്രീ പുരുഷന്മാരെയും മാത്രം സൗജന്യ യാത്രയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവെക്കുന്നത്. പണിമുടക്ക് ദിവസം കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.The post ‘ഡീസലടിക്കാൻ പോലും പണം ലഭിക്കുന്നില്ല’; കാസർഗോഡ് ജൂലൈ ആറിന് സ്വകാര്യ ബസ്സുകൾ പണിമുടക്കും appeared first on Kairali News | Kairali News Live.