സെൻസസ് ജോലിക്കിടയിൽ നായയുടെ കടിയേറ്റു. ഏറ്റൂമാനൂരും തൃക്കരിപ്പൂരും ആണ് സംഭവം. ഏറ്റൂമാനൂർ ഐടിഐയിലെ ക്ലർക്ക് ശ്യാം ഗോപാലിനാണ് കടിയേറ്റത്. നീണ്ടൂർ മുണ്ടോലിപടിയിലെ വീട്ടിൽ എത്തിയപ്പോഴായിരുന്നു നായയുടെ ആക്രമണം. കടിയേറ്റ ജീവനക്കാരൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.ALSO READ: ‘ഡീസലടിക്കാൻ പോലും പണം ലഭിക്കുന്നില്ല’; കാസർഗോഡ് ജൂലൈ ആറിന് സ്വകാര്യ ബസ്സുകൾ പണിമുടക്കുംതൃക്കരിപ്പൂർ സെൻസസ് ഡ്യൂട്ടിക്കിടെ വളർത്തു നായയുടെ ആക്രമണത്തിൽ ആണ് അധ്യാപകന് കടിയേറ്റത്. തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥനാണ് നായയുടെ കടിയേറ്റത്. ഉടുംബന്തല ജി.എൽ.പി. സ്കൂൾ അധ്യാപകൻ മുഹമ്മദ് കബീറിനാണ് ഡ്യൂട്ടിക്കിടെ കടിയേറ്റത്. ചങ്ങല പൊട്ടിച്ച നായ കടിക്കുകയായിരുന്നു.ENGLISH SUMMARY: census staff members was bitten by a dog while conducting survey work in Ettumanoor and thrikkarippur.The post സെൻസസ് ജോലിക്കിടയിൽ നായയുടെ ആക്രമണം; ഏറ്റൂമാനൂരും തൃക്കരിപ്പൂരും ഉദ്യോഗസ്ഥർക്ക് പരുക്ക് appeared first on Kairali News | Kairali News Live.