നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ജന്തർ മന്ദിരിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ് ചുക്കിനെ സന്ദർശിച്ച് എഎ റഹിം എംപി. അഭിജിത്ത് ദീപ്കേക്ക് ഭഗത് സിങ്ങിന്റെ ചിത്രം സമ്മാനിച്ച് കൊക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിന് ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.കേന്ദ്ര സർക്കാരിന് വിദ്യാർത്ഥികളുടെ വിഷയത്തിൽ നിസംഗതയാണെന്നും നിരാഹാര സമരം അവസാനിപ്പിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്നും എഎ റഹിം എം പി പറഞ്ഞു. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പിന്തുണയുമായി എത്തുമോ എന്ന് അവരോട് ചോദിക്കണമെന്നും എഎ റഹീം പറഞ്ഞു.Also Read: സെൻസസ് ജോലിക്കിടയിൽ നായയുടെ ആക്രമണം; ഏറ്റൂമാനൂരും തൃക്കരിപ്പൂരും ഉദ്യോഗസ്ഥർക്ക് പരുക്ക്അതേസമയം, ലഹരിക്കെതിരായ ഏതൊരു പോരാട്ടത്തിനും പിന്തുണ നൽകുമെന്നും എഎ റഹീം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനെ പിന്തുണയ്ക്കുമെന്നും ലഹരിക്കെതിരെ നിലപാട് എടുത്തതിന്റെ പേരിൽ പ്രവർത്തകരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.The post സി ജെ പിയുടെ സമരത്തിന് ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യം; അഭിജിത്ത് ദീപ്കേക്ക് ഭഗത് സിംഗിന്റെ ചിത്രം സമ്മാനിച്ച് എഎ റഹിം എംപി appeared first on Kairali News | Kairali News Live.