അതിഥി തൊഴിലാളികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ലജ്ജാകരം, പിന്‍വലിക്കണം: കെ സച്ചിദാനന്ദന്‍

Wait 5 sec.

കൊച്ചി | കേരളത്തില്‍ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ‘റിവേഴ്‌സ് റെമിറ്റന്‍സ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകിപ്പോകുകയാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ കവി കെ സച്ചിദാനന്ദന്‍. പ്രസ്താവന പുറത്തു നിന്നു വരുന്ന തൊഴിലാളികളെ അധിക്ഷേപിക്കുന്നതാണെന്നും അതിനാല്‍ത്തന്നെ അപമാനകരമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ‘അവര്‍ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലമാണ് അവര്‍ക്ക് നാം നല്‍കുന്നത്. അത് ഇവിടെ നിലവിലുളള നിരക്കില്‍ മാത്രമാണ്. ചിലപ്പോള്‍ പ്രതിഫലം അതിലും കുറയും. കുടുംബം പുലര്‍ത്താന്‍ ആണ് അവര്‍ നാടു വിട്ട് ഇവിടെ വന്നു പണിയെടുക്കുന്നത്. മലയാളികള്‍ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ല.’- സച്ചിദാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് തികച്ചും ലജ്ജാകരമായ പ്രസ്താവനയാണെന്നും അതിനാല്‍ത്തന്നെ അത് പിന്‍വലിക്കണമെന്നും സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു.കേരളത്തിലെ നിര്‍മ്മാണ മേഖലയിലാകെ ജോലിയെടുക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും കേരളത്തില്‍ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ ‘റിവേഴ്‌സ് റെമിറ്റന്‍സ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകിപ്പോകുകയാണെന്നുമായിരുന്നു നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന. 40 മുതല്‍ 50 ലക്ഷം വരെ അതിഥി തൊഴിലാളികള്‍ നിലവില്‍ കേരളത്തിലുണ്ട്. അവര്‍ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദമായി പഠിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. മദ്യപാനത്തിലൂടെ സര്‍ക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരില്‍ നിന്നുള്ള പ്രധാന വരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.സച്ചിദാനന്ദന്റെ എഫ് ബി കുറിപ്പ്:പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ് . അവര്‍ ചെയ്യുന്ന സേവനത്തി ന്റെ പ്രതിഫലം ആണ് അവര്‍ക്ക് നാം നല്‍കുന്നത്- അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോള്‍ അതിലും കുറവും. കുടുംബം പുലര്‍ത്താന്‍ ആണ് അവര്‍ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികള്‍ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിന്‍വലിക്കേണ്ടത്.Content Highlights:Writer K Satchidanandan criticized the Kerala Chief Minister’s recent remarks regarding migrant workers, terming them shameful. He demanded that the statement be withdrawn immediately to protect the dignity of laborers. The comments have sparked a fresh political debate across the state.