ഐ നോബഡിയുടെ ആദ്യ ഷോട്ടിൽ പ്രേക്ഷകർ അത്ഭുതപ്പെടും: പൃഥ്വിരാജ്

Wait 5 sec.

ഐ നോബഡി സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്. തിയറ്ററിനായി ഡിസൈൻ ചെയ്ത ബിഗ് ബജറ്റ് സിനിമയാണ് ഇത്. ചിത്രത്തിന്റെ ആദ്യ ഷോട്ടിൽ തന്നെ പ്രേക്ഷകർ ഞെട്ടുമെന്ന പൃഥ്വിരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. 'ഖലീഫ പോലെ തന്നെ ബിഗ് സ്‌ക്രീനിന് വേണ്ടി, വലിയ തിയറ്റർ എക്സ്പീരിയൻസിന് വേണ്ടി, വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് ഐ നോബഡി. പക്ഷെ ഈ സിനിമയെ കുറിച്ച് ഇപ്പോഴുള്ള മിസ്റ്ററി ഉണ്ടല്ലോ... അത് ഈ സിനിമയ്ക്ക് നല്ലതാണ്. ഐ നോബഡി ആരംഭിച്ച്, ആ സിനിമയുടെ ആദ്യ ഷോട്ടിൽ "ഇത് എന്താണ്" എന്ന് തോന്നും,' പൃഥ്വിരാജ് പറഞ്ഞു.അതേസമയം ഐ നോബഡി ജൂലൈ 9 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇ 4 എന്റർടൈൻമെന്‍റ്സ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ ആണ് ഐ നോബഡിയുടെ രചന നിർവഹിക്കുന്നത്.ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നാക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, സംഘട്ടന സംവിധാനം വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ, സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്, വി എഫ് എക്സ് ലവ കുശ, പ്രൊമോഷൻസ് പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ.വി, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ഡിസൈൻസ് യെല്ലോ ടൂത്ത്, വിതരണം ഹോം സ്ക്രീൻ എന്റർടെയ്ന്‍‍മെന്‍റ്.