ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു

Wait 5 sec.

ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണത്താല്‍ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നല്‍കാതിരുന്നത് വലിയ വിവാദമായിരുന്നു.2026 മാര്‍ച്ചിലാണ് കൊല്‍ക്കത്തയിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് രാജഗോപാലിന്റെ പേര് നീക്കം ചെയ്തത്. വലിയ തോതിൽ പ്രതിഷേധം ഉയർന്നതോടെയാണ് പാസ്പോർട്ട് പുതുക്കി നൽകിയത്.Also Read: ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രയും വകുപ്പ് വിഭജനവും ആർക്കുവേണ്ടി? മുഖ്യമന്ത്രി ഇനിയെങ്കിലും പറയണംപാസ്‌പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ കൂടെ നിന്ന എല്ലാവർക്കും ആർ രാജഗോപാൽ നന്ദി അറിയിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, ഡോ. ജോൺ ബ്രിട്ടാസ് എംപി എന്നിവർക്കും ആർ രാജഗോപാൽ നന്ദി അറിയിച്ചു കൊണ്ട് കത്തയച്ചു.The post ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു appeared first on Kairali News | Kairali News Live.