അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഒരു സ്ഥാപനത്തിന് വിമാനം കൈമാറിയെന്ന വാർത്തകൾ: നിലപാട് വ്യക്തമാക്കി സഊദിയ വിമാന കമ്പനി

Wait 5 sec.

റിയാദ് |അന്താരാഷ്ട്ര ഉപരോധം നേരിടുന്ന സ്ഥാപനത്തിന് സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ “സഊദിയ” വിമാനം കൈമാറിയെന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ  പ്രചരിക്കുന്ന വാർത്തകൾ തള്ളി സഊദി അറേബ്യൻ  എയർലൈൻസ്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, 2023 ജൂൺ 7 ന് സഊദി  അറേബ്യയ്ക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഒരു കമ്പനിക്ക്  അന്താരാഷ്ട്ര വാണിജ്യ-നിയമ നടപടിക്രമങ്ങൾക്ക്  അനുസൃതമായാണ് വിമാനം വിൽപ്പന നടത്തിയതെന്നും, വിൽപ്പന പൂർത്തിയായതിനുശേഷം വിമാനവുമായി പ്രവർത്തനപരമോ വാണിജ്യപരമോ ആയ ബന്ധമില്ലന്നും എയർലൈൻ വ്യക്തമാക്കി.മുൻ സഊദിയ വിമാനത്തെ അംഗീകൃത വിമാനക്കമ്പനിയുമായി ബന്ധിപ്പിച്ചതായി റിപ്പോർട്ടുകളും ഓൺലൈൻ പോസ്റ്റുകളും വന്നതിനെ തുടർന്നാണ് പ്രസ്താവന പുറത്തിറക്കിയത്. 1945 സെപ്റ്റംബറിൽ സ്ഥാപിതമായതും ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും പഴക്കം ചെന്നതുമായ വിമാന കമ്പനിയാണ്. A320, A321, A330 കമ്പനികളുടെ 95 എയർബസ് ജെറ്റുകളും 777, 787 ഡ്രീംലൈനർ പരമ്പരകളിൽ നിന്നുള്ള 54 ബോയിംഗ് വിമാനങ്ങളടക്കം 149 വിമാനങ്ങൾ കമ്പനിക്ക് സ്വന്തമായുണ്ട്.Content Highlights:Saudia Airlines rejected social media reports claiming it transferred an aircraft to a sanctioned company. The airline stated the sale was completed in June 2023 with a foreign firm following international legal procedures. The carrier confirmed it has no ongoing operational or commercial ties with the aircraft.