പേടിക്കാനും ചിരിക്കാനും റെഡിയല്ലേ ? ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇതാ

Wait 5 sec.

ഈ ആഴ്ചയും നിങ്ങളുടെ സ്വീകരണമുറിയിലേക്ക് ചില ചിത്രങ്ങൾ എത്തിക്കഴിഞ്ഞു. തീയറ്ററിൽ മിസായ ആ ചിത്രങ്ങൾ എവിടെ, എപ്പോൾ കാണാം എന്ന് നോക്കിയാലോ ?മോളിവുഡ് ടൈംസ്നസ്ലനെ നായകനാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്. സൈക്കോളജിക്കൽ ഡാർക്ക് കോമഡി ചിത്രമായ ഇത് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. നസ്ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, ഗോപിക രമേശ്, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ട്.കറക്കംസുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി നായകനായ ചിത്രമാണ് കറക്കം. സോണി ലിവിൽ ആണ് കറക്കം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയ്ക്ക് ഒപ്പം ഫെമിന ജോർജ്, ഷോൺ റോമി, സിദ്ധാർത്ഥ് ഭരതൻ, ജീൻ പോൾ ലാൽ, ബിജു കുട്ടൻ, മിധുട്ടി, ഷാലു റഹീം, എന്നിവരും ചിത്രത്തിലുണ്ട്.ALSO READ: ‘ഓടിളക്കി വന്നവരല്ല അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത്’; പോസ്റ്റുമായി ശ്വേതാ മേനോൻമുത്തശ്ശിമുതിർന്ന നടി കെ.പി.എ.സി ലീലയും അമിത് ചക്കാലക്കലും അഖില ഭാർഗവനും പ്രധാന വേഷങ്ങളിലെത്തുന്ന ഹൊറർ ത്രില്ലർ പരമ്പര ‘മുത്തശ്ശി’ ഒടിടിയിലെത്തി. സീ5ലാണ് ഈ സീരീസ് സ്ട്രീമിംഗ് ആരംഭിച്ചത്.ALSO READ: ‘ഓടിളക്കി വന്നവരല്ല അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത്’; പോസ്റ്റുമായി ശ്വേതാ മേനോൻദാദി കി ശാദികപിൽ ശർമ്മയും നീതു കപൂറും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ദാദി കി ശാദി. നീതു കപൂറിന്റെയും ഋഷി കപൂറിന്റെയും മകളായ റിദ്ധിമ കപൂർ സാഹ്നിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.ഒബ്സെഷൻഹൊറർ ത്രില്ലറായ ഹോളിവുഡ് ചിത്രം ‘ഒബ്സെഷൻ’ സ്ട്രീമിങ് തുടങ്ങി. കേരളത്തിലും മികച്ച കളക്ഷൻ ചിത്രം നേടിയിരുന്നു. ആമസോൺ പ്രൈം, ആപ്പിൾ ടിവി എന്നിവയിലൂടെ ചിത്രം കാണാം.The post പേടിക്കാനും ചിരിക്കാനും റെഡിയല്ലേ ? ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇതാ appeared first on Kairali News | Kairali News Live.