ചുവന്ന പൂക്കൾ പരവതാനി വിരിച്ച റോഡോ വാലി; കേരളത്തിൽ നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലം തന്നെ, പോയാലോ ?

Wait 5 sec.

യാത്ര എന്നും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്, അല്ലേ ? കാരണം പുതിയ കാഴ്ചകൾ, പുതിയ സംസ്കാരങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ നമുക്ക് പരിചയപ്പെടാനും അറിയാനും കഴിയും. പുതിയ കാര്യങ്ങൾ പഠിക്കാൻ താൽപര്യമുള്ളവരാണ് നമ്മൾ എല്ലാവരും. അതുപോലൊരു സ്ഥലം പരിചയപ്പെടുത്തി തരട്ടെ ? അതും നമ്മുടെ കേരളത്തിൽ. ഇടുക്കി ജില്ലയിലെ മൂന്നാറിന് സമീപമാണ് ഈ ‘മീശപ്പുലിമല’ സ്ഥിതി ചെയ്യുന്നത്.ALSO READ :കൂടുതൽ സുരക്ഷിതമായി വിമാനയാത്ര നടത്താൻ ഏത് സീറ്റാണ് അനുയോജ്യം? വിദ​ഗ്ദരുടെ നിർദ്ദേശം ഇങ്ങനെകേരള – തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശവും കൂടാതെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയുമാണ് ഈ മീശപ്പുലിമല. മൂന്നാർ ടൗണിൽ നിന്നും ഏകദേശം 24 കിലോമീറ്റർ മാറി കണ്ണൻ ദേവൻ ഹിൽസ് വില്ലേജിലാണ് ഇത്. ഇവിടുത്തെ മറ്റൊരു സവിശേഷതയാണ് റോഡോഡെൻഡ്രോൺ മരങ്ങളും ചുവന്നുതുടുത്ത പൂക്കൾ നിറഞ്ഞ റോഡോ വാലിയും. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ പ്രധാന ആവാസവ്യവസ്ഥയും കൂടിയാണ് ഈ പ്രദേശം. ഇവിടെ പ്രകൃതി ഒരുക്കുന്ന മറ്റൊരു അത്ഭുതമാണ് മേഘങ്ങളുടെ കടൽ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.The post ചുവന്ന പൂക്കൾ പരവതാനി വിരിച്ച റോഡോ വാലി; കേരളത്തിൽ നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലം തന്നെ, പോയാലോ ? appeared first on Kairali News | Kairali News Live.