കടത്തനാട് ലേബര്‍ സൊസൈറ്റി തട്ടിപ്പ്; മുന്‍ ഡിസിസി സെക്രട്ടറി സുധീര്‍ കുമാര്‍ അറസ്റ്റില്‍

Wait 5 sec.

കോഴിക്കോട്| വടകര കടത്തനാട് ലേബര്‍ സൊസൈറ്റി തട്ടിപ്പില്‍ മുന്‍ ഡിസിസി സെക്രട്ടറി സുധീര്‍ കുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് സംഘമാണ് സുധീര്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കടത്തനാട് ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയിലാണ് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്. മെയ് 29ന് സുധീര്‍ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകനായ തിരുവള്ളൂര്‍ സ്വദേശിയായ ഇബ്രാഹിംകുട്ടി പെട്രോളൊഴിച്ച് ജീവനൊടുക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് വര്‍ഷത്തിനിടെ 2,01,60,000 രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.പണം തിരികെ നല്‍കാന്‍ സഹകരണ വകുപ്പ് ഉത്തരവിട്ടെങ്കിലും സൊസൈറ്റി പണം നല്‍കാന്‍ തയ്യാറായില്ല.എട്ട് മുതല്‍ 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് കടത്തനാട് ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഇബ്രാഹിംകുട്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഇബ്രാഹിംകുട്ടിയുടെ മരണത്തെ തുടര്‍ന്ന് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.Content Highlights:Former DCC Secretary Sudheer Kumar was arrested by the Crime Branch in the Kadathanad Labour Society financial fraud case. The multi-crore scam came to light after an investor committed suicide outside Sudheer Kumar’s residence. An audit report revealed that a fraud of over two crore rupees occurred within two years.