ന്യൂഡൽഹി | കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-ആനുകൂല്യ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) ഡാറ്റ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും കേന്ദ്രഭരണ പ്രദേശങ്ങളും നിശ്ചിത സമയത്തിനകം ജീവനക്കാരുടെ ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ഡാറ്റാ കളക്ഷൻ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ഇതിനായി നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂൺ 30 ആയിരുന്നു.ഡാറ്റാ കളക്ഷൻ പോർട്ടൽ വഴി ഓൺലൈനായി മാത്രമേ വിവരങ്ങൾ സ്വീകരിക്കുകയുള്ളൂ എന്ന് എട്ടാം ശമ്പള കമ്മീഷൻ വ്യക്തമാക്കുന്നു. ഇമെയിൽ, ഹാർഡ് കോപ്പികൾ, എക്സൽ ഷീറ്റുകൾ, പി ഡി എഫ് ഫയലുകൾ അല്ലെങ്കിൽ മറ്റ് ഓഫ്‌ലൈൻ മാർഗ്ഗങ്ങളിലൂടെ അയക്കുന്ന വിവരങ്ങൾ ഒരു കാരണവശാലും കമ്മീഷൻ പരിഗണിക്കുകയില്ല. എല്ലാ നോഡൽ ഓഫീസർമാരും നീട്ടിയ സമയപരിധിക്കുള്ളിൽ ഔദ്യോഗിക പോർട്ടൽ വഴി തന്നെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡാറ്റാ കളക്ഷൻ വിഭാഗം ആവശ്യപ്പെട്ടു.മന്ത്രാലയങ്ങളിൽ നിന്നും മറ്റ് സ്റ്റേക്ക്ഹോൾഡർമാരിൽ നിന്നും ജീവനക്കാരുടെ അംഗീകൃത തസ്തികകളുടെ എണ്ണം, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ഒഴിവുകൾ, 2023 മുതൽ 2025 വരെയുള്ള വിരമിക്കൽ നിരക്കുകൾ, നിർബന്ധിത വിരമിക്കൽ, പിരിച്ചുവിടലുകൾ, രാജിവെക്കൽ പ്രവണതകൾ, പ്രായം, ശമ്പളത്തിനും അലവൻസുകൾക്കുമായി വരുന്ന ആകെ ചിലവുകൾ, ജി പി എഫ് വിവരങ്ങൾ, സ്ഥാനക്കയറ്റങ്ങൾ തുടങ്ങിയ സമഗ്രമായ ഡാറ്റയാണ് കമ്മീഷൻ ശേഖരിക്കുന്നത്.വിവര ശേഖരണത്തിനുള്ള സമയപരിധി നീട്ടിയെങ്കിലും കമ്മീഷന്റെ വിവിധ നഗരങ്ങളിലെ പ്രാദേശിക സമ്പർക്ക യോഗങ്ങൾ കൃത്യമായി നടക്കും. ജൂലൈ 6, 7 തീയതികളിൽ ഒഡീഷയിലെ ഭുവനേശ്വറിലും ജൂലൈ 9, 10 തീയതികളിൽ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിനിധികളുമായി കമ്മീഷൻ ചർച്ചകൾ നടത്തും. ശമ്പള വർദ്ധനവ്, ഫിറ്റ്‌മെന്റ് ഫാക്ടർ, അലവൻസുകൾ തുടങ്ങിയ വിഷയങ്ങൾ ഈ യോഗങ്ങളിൽ ചർച്ചയാകും.Also Read8th Pay Commission FAQs | കേന്ദ്ര സർക്കാർ ജീവനക്കാർ ചോദിക്കുന്ന പത്ത് സ്ഥിരം ചോദ്യങ്ങളും ഉത്തരങ്ങളുംContent Highlights:The 8th Pay Commission has extended the deadline for central ministries and departments to submit employee data until July 31. The data must be uploaded exclusively through the official online data collection portal as physical copies or emails will not be accepted. This extension follows requests from multiple government bodies that were unable to complete the submission process by the earlier June 30 deadline.