തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ എം എസ് സി യുമായുള്ള ഓഹരി കൈമാറ്റത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാരിന് കൈമാറി അദാനി ഗ്രൂപ്പ്. സര്‍ക്കാര്‍ അനുമതിയോടുകൂടി മാത്രമേ മുന്നോട്ടു പോകൂ എന്നും ഓഹരി കൈമാറ്റത്തില്‍ അന്തിമ ധാരണയായില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അനുമതി തേടി സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോള്‍ ഇന്ന് നല്‍കിയ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും പുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞദിവസം പെട്ടെന്ന് അപേക്ഷ നല്‍കേണ്ടി വന്നതിനാലാണ് വ്യക്തത വരുത്താന്‍ കഴിയാതിരുന്നതെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എം എസ് എസിയുമായി ധാരണയായിട്ടുണ്ടെന്നും സെബിയുടെ അനുമതിയും കിട്ടിയെന്നുമായിരുന്നു അദാനി ഗ്രൂപ്പ് നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു. അതിനുള്ള വിശദീകരണം എന്ന നിലയിലാണ് ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ അദാനി ഗ്രൂപ്പ് കൈമാറിയിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായതെന്ന് നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഓഹരി കൈമാറ്റത്തിനുള്ള അദാനിയുടെ നിയമവിരുദ്ധ നടപടി അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശക്തമായ നിലപാട് എടുത്ത് മുഖ്യമന്ത്രി വി ഡി സതീശനെ അറിയിച്ചിരുന്നു.അദാനി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറിയത് കരാര്‍ ലംഘനമാണെന്നും വിഴിഞ്ഞം തുറമുഖത്തെ ഇടപാടുകള്‍ സുതാര്യമാക്കണമെന്നും സംശയത്തിന്റെ കണികകള്‍ ഉണ്ടാകാന്‍ പാടില്ലെന്നുമായിരുന്നു ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. Content Highlights:Adani Group has submitted further details to the Kerala government regarding its proposed share transfer deal with MSC. They clarified that the deal is not finalized and they will only proceed with government approval. Chief Minister V D Satheesan had earlier expressed displeasure over the issue.