വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ കുപ്പായത്തിലുള്ള ഇന്ദ്രജാലം തുടങ്ങി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ സഞ്ജു സാംസണ് പകരം ആണ് വൈഭവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചത്. വൈഭവും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. പത്ത് പന്തിൽ 14 റൺസുമായി മടങ്ങിയെങ്കിലും ഒരുപിടി റെക്കോഡുകൾ കൊണ്ടാണ് ആ പോക്ക്.ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയിരിക്കുന്നത്. സച്ചിൻടെൻഡുൽക്കറുടെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയിരിക്കുന്നത്. 16 വർഷവും 205 ദിവസവുമുള്ളപ്പോഴായിരുന്നു സച്ചിൻ ടെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റിലായിരുന്നു ഇത്.ALSO READ: ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയ്ക്ക്; ബ്രസീൽ – നോർവേ മത്സരത്തിന്റെ സമയം മാറും ?ഏകദിനത്തിൽ 16 വർഷവും 238 ദിവസമുള്ളപ്പോൾ അരങ്ങേറി. വാഷിങ്ടൺ സുന്ദറാണ് ട്വന്റി20 കളിച്ച പ്രായം കുറഞ്ഞ താരം. അരങ്ങേറുമ്പോൾ പതിനെട്ട് വയസായിരുന്നു. 15 വയസും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറിയത്.അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയം അനിവാര്യമാണ്.The post സച്ചിന്റെ റെക്കോർഡ് കടന്ന് വണ്ടര്കിഡ്; ഇന്ത്യൻ സീനിയർ കുപ്പായത്തിൽ തിളങ്ങി appeared first on Kairali News | Kairali News Live.