‘യുഡിഎഫ് സർക്കാരിന്റേത് അശാന്തി പടർത്താനുള്ള സമീപനം’; കേരള സർവകലാശാലയെ കാവി പുതപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് സ്ഥാനമൊഴിയുന്ന ഇടതു സിൻഡിക്കേറ്റംഗങ്ങൾ

Wait 5 sec.

സർവകലാശാലയെ വികസനത്തിലേക്ക് നയിച്ചു. കാവിവല്ക്കരണത്തെ ചെറുത്തു.അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഇടതു സിൻഡിക്കേറ്റം​ഗങ്ങൾ. കേരളസർവ്വകലാശാലയുടെ അക്കാദമിക മുന്നേറ്റത്തെ ചാൻസിലറും, നോമിനിയായ താത്കാലിക വി.സിയും ചേർന്ന് അപചയപ്പെടുത്തുന്നതിന് എതിരെ ശക്തമായ പ്രതിരോധം തീർത്തുകൊണ്ടാണ് കഴിഞ്ഞ നാലുവർഷത്തെ സർവ്വകലാശാല ഭരണത്തെ ജനാധിപത്യപരമായും നിയമപോരാട്ടത്തിലൂടെയും ഞങ്ങൾ മുന്നോട്ട് നയിച്ചതെന്ന് സ്ഥാനമൊഴിയുന്ന ഇടതു സിൻഡിക്കേറ്റംഗങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.അഡ്വ. ജി.മുരളീധരൻ, ഡോ.ഷിജൂഖാൻ, ആർ രാജേഷ് Ex-MLA, പ്രൊഫ: പി എം രാധാമണി, ഡോ.എസ്.ജയൻ, പ്രൊഫ.ബിബിൻ.കെ.ജോസ് എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.സ്ഥിരമായ ഒരു വൈസ്ചാൻസിലർ സർവ്വകലാശാലയ്ക്ക് ഇല്ലാതായിട്ടും അക്കാദമികമുന്നേറ്റത്തിൽ, കാൽവഴുതാതെ സർവ്വകലാശാല മുന്നോട്ട്പോയത് ഇടതുപക്ഷ സർക്കാരിൻ്റെ ജാഗ്രതയാർന്ന കാവലിലാണ്. സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ വിശദീകരിച്ചു.കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളും പദ്ധതികളുമാണ് ഇടതുസർക്കാർ കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ പൂർത്തീകരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലയാകാനുള്ള കേരളസർവ്വകലാശാലയുടെ അക്കാദമിക-ഗവേഷണ മികവിനേയും മുന്നേറ്റത്തെയുമാണ്, അധികാരത്തിൻ്റെ അപ്പക്കഷണം തേടിനടന്ന- യു.ജി.സിയോഗ്യതയില്ലാത്ത ഒരു താല്ക്കാലിക വി.സി തുടരെത്തുടരെ മുറിവേല്‌പിച്ചത്.also read:ബം​ഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്കെത്തിച്ചത് 13.480 ഗ്രാം എംഡിഎംഎ; കൊല്ലത്ത് 37കാരൻ പിടിയിൽഅക്കാദമിക യോഗ്യതകളെല്ലാം കാറ്റിൽപ്പറത്തി സർവ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള വ്യഗ്രതയിൽ സർവ്വകലാശാലയുടെ എല്ലാ ശത്രുക്കളെയും അദ്ദേഹം ഒപ്പംകൂട്ടി. കേരള സർവ്വകലാശാല എ ഡബിൾ പ്ലസ് നേടിയത് പണംകൊടുത്താണന്ന് ഉളുപ്പില്ലാതെ ഒരുമാധ്യമത്തോട് പറഞ്ഞ സർവ്വകലാശാലയുടെ ‘അഭിനവ സംരക്ഷക’ നാണ് താല്ക്കാലിക വി.സിയുടെ ഉപദേശപ്രമുഖൻ. സിൻഡിക്കേറ്റിലെ സംഘികളായ രണ്ടുപേർക്ക് നിർദ്ദേശങ്ങൾ നല്കിവന്നിരുന്നതും ഇദ്ദേഹമാണ്. വ്യക്തിഹത്യയും ആക്ഷേപങ്ങളും ഹരമായി സൂക്ഷിച്ച വികൃതചിന്തകളുടെ ഈ വ്യക്തിത്വം ഒരു പൊതുസർവ്വകലാശാലയോട് കാട്ടിയ അതിക്രമങ്ങളുടെ ആഴം പറഞ്ഞറിയാക്കാനാകാത്തതാണ്.ഒരേസമയം കോൺഗ്രസും ബി.ജെ.പിയുമായ ‘കുമ്പിടി ‘യെ ഇപ്പോൾ സർവ്വകലാശാല ഭരണത്തിന് യു.ഡി.എഫ് സർക്കാർ കണ്ടെത്തിയതിൽ അസ്വാഭാവികത ഞങ്ങൾ കാണുന്നില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ സംരക്ഷകരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിച്ച് യു ഡി എഫ് – സംഘപരിവാർ ഡീലിന് കഴിഞ്ഞ ഭരണകാലത്ത് നേതൃത്വം നൽകിയതിൻ്റെ പ്രത്യുപകാരമായി കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗമായി സർക്കാരിൻ്റെ നാമനിർദ്ദേശം വരുമ്പോൾ അക്കാദമിക മേഖലയിൽ പടരുന്ന അശാന്തി കാണാതെപോകരുത്. സർവ്വകലാശാലകൾ സ്വതന്ത്രവും നീതിയുക്തവുമാകണമെന്നാഗ്രഹിക്കുന്നവർ സർക്കാരിൻ്റെ തെറ്റായനടപടിയിൽ പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.എന്നാൽ എൽ ഡി എഫ് ഭരണം സർവ്വകലാശാല രംഗത്ത് പുലർത്തിയ ശ്രദ്ധയുംപരിഗണനയും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്.ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ പൊതുസർവ്വകലാശാലകളെ സംരക്ഷിക്കാനുതകണം.കാവിരാഷ്ട്രീയ പ്രേരിതമായി ചാൻസലർമാരായ ആരിഫ് മൊഹമ്മദ് ഖാനും രാജേന്ദ്ര വിശ്വനാഥ അർലേക്കർക്കും സർവ്വകലാശാലകളിൽ നടപ്പാക്കാനാകാതെ പോയ സംഘപരിവാറിൻ്റെ പ്രഖ്യാപിത രാഷ്ട്രീയ അജണ്ടകളെ സർവ്വകലാശാലകളുടെ അകലത്തു നിർത്തണം.അജണ്ട നടപ്പാക്കാൻ ഇടനിലക്കാരെകൂടി സിൻഡിക്കേറ്റിലേക്ക് അയച്ച വർ ആഗ്രഹിക്കുന്നത് കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കാൻ പോകുന്നില്ല.പുതിയ സർക്കാർ പുലർത്തുന്നത് സർവ്വകലാശാലകളിൽ അശാന്തിപടർത്തുന്ന സമീപനങ്ങളാണെങ്കിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പൊതുജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കേണ്ടിവരുമെന്നുറപ്പാണ്. സർവ്വകലാശാല ചട്ടങ്ങളാകെ ലംഘിക്കുകയും സിൻഡിക്കേറ്റ് യോഗംപോലും ചേരാതിരിക്കുകയും ചെയ്ത താല്ക്കാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലും ഉറ്റമിത്രവുമായി ചേർന്ന് സർവ്വകലാശാലയെ കാവിപുതപ്പിച്ചുകളയാമെന്നത് അതിമോഹമാണെന്നും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതവും പ്രതീക്ഷയുമായ സംസ്ഥാനത്തെ ഈ പൊതുസർവ്വകലാശാലയെ സംരക്ഷിക്കാൻ സർവ്വകലാശാലയെ സ്നേഹിക്കുന്നവർക്കൊപ്പം ഞങ്ങളുമുണ്ടാകുമെന്നും സ്ഥാനമൊഴിഞ്ഞ ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞുThe post ‘യുഡിഎഫ് സർക്കാരിന്റേത് അശാന്തി പടർത്താനുള്ള സമീപനം’; കേരള സർവകലാശാലയെ കാവി പുതപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് സ്ഥാനമൊഴിയുന്ന ഇടതു സിൻഡിക്കേറ്റംഗങ്ങൾ appeared first on Kairali News | Kairali News Live.