അറബ്-ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം തേടി മഅ്ദിന്‍ അറബിക് വില്ലേജ് വിദ്യാര്‍ഥികള്‍ ഒമാനിലേക്ക്

Wait 5 sec.

മലപ്പുറം | അറബ്-ഇന്ത്യന്‍ ചരിത്രബന്ധങ്ങളുടെ ആഴവും പരപ്പും നേരിട്ടറിയാനും അറബി ഭാഷയുടെ പ്രായോഗിക തലങ്ങള്‍ നേരിലനുഭവിക്കാനും ലക്ഷ്യമിട്ട് മഅ്ദിന്‍ അറബിക് വില്ലേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം വിദേശ പഠനപര്യടനത്തിനായി പുറപ്പെട്ടു. ചരിത്രപ്രധാനമായ സ്ഥലങ്ങളും യൂണിവേഴ്‌സിറ്റികളും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന തരത്തിലാണ് യാത്രാ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.പഠനവും പര്യടനവും സമന്വയിപ്പിച്ച്ക്ലാസ് മുറികളിലെ പാഠഭാഗങ്ങള്‍ക്ക് അപ്പുറം, ചരിത്രപരമായ പശ്ചാത്തലങ്ങളെ അടുത്തറിയുക എന്നതാണ് ഈ യാത്രയുടെ മുഖ്യ ലക്ഷ്യം. മഅദിന്‍ അറബിക് വില്ലേജ് ഡയറക്ടര്‍ കെടി അബ്ദുസ്സമദ് സഖാഫി മേല്‍മുറിയുടെ നേതൃത്വത്തില്‍ 12 വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്.ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര-സാംസ്‌കാരിക വിനിമയങ്ങളുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചൊരു പഠനാനുഭവം ഉറപ്പാക്കാന്‍ കഴിയുമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.അറബ്-ഇന്തോ സാംസ്‌കാരിക പൈതൃകം തേടി ഒമാന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്ന വിദ്യാര്‍ഥികള്‍ഭാഷാപരമായ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനായി പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദര്‍ശനവും യാത്രാപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഒമാന്‍ പര്യടനത്തിന് പുറപ്പെട്ടവര്‍ക്ക് കാലിക്കറ്റ് എയര്‍പ്പോര്‍ട്ടില്‍ മഅദിന്‍ അക്കാദമി അലുംനി (അമാന്‍ ) പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി, മഅ്ദിന്‍ മോഡല്‍ അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മഅദിന്‍ അറബിക്ക് വില്ലേജ് അസി.ഡയറക്ടര്‍ സി കെ എം ബഷീര്‍ സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.Content HighlightsA 12-member student team from Ma’din Arabic Village has left for an educational tour to Oman under Director KT Abdussamad Saqafi. Chairman Sayyid Khalil Al Bukhari stated the tour aims to explore historic Indo-Arab ties and enhance Arabic language skills through university and cultural visits.