ഭരണംമാറിയതിന് തൊട്ടുപിന്നാലെയുള്ള അദാനിയുടെ ഓഹരിക്കൈമാറ്റം പറയുന്നതെന്ത്? മുഖ്യമന്ത്രി അതൃപ്തി അറിയിച്ചാൽ മാത്രം മതിയോ?

Wait 5 sec.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി കൈമാറ്റത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി എം.എസ്.സി. എന്ന കപ്പൽ കമ്പനിക്ക് വിറ്റതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനു പിന്നാലെ കോൺഗ്രസിൽ നിന്നും ഹൈക്കമാൻഡിൽ നിന്നുമടക്കം പ്രതിഷേധസ്വരങ്ങൾ ഉയർന്നുകഴിഞ്ഞു. അദാനി കമ്പനിയെ അതൃപ്‌തി അറിയിക്കുന്നതിനപ്പുറത്തേക്ക് മറ്റൊരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായില്ല എന്നതും വിമർശനത്തിന്റെ മൂർച്ച കൂട്ടുന്നു.സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. ഇതിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് മെഡിറ്ററേനിയൻ കമ്പനി നിക്ഷേപം നടത്താൻ തീരുമാനിച്ചത്. ഓഹരി കൈമാറ്റം ചെയ്യണമെങ്കിൽ കരാർ പ്രകാരം സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണം. ആ അനുമതി പൊതു താൽപര്യവും ദേശീയ സുരക്ഷയും മാത്രം പരിഗണിച്ച് സംസ്ഥാന സർക്കാരാണ് നൽകേണ്ടത്.ALSO READ: ബിജെപി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണോ കരുതിയിരിക്കുന്നത്?; വി ഡി സതീശന് കെ സി വേണുഗോപാലിന്റെ പരോക്ഷ വിമർശനംപക്ഷേ ഇവിടെ അതൊന്നും ഉണ്ടായില്ല എന്നതാണ് ഓഹരി കൈമാറ്റത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്. കരാർ വ്യവസ്ഥകളിലെ ലംഘനത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും പ്രതിപക്ഷം ഇതിനകം തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രതിപക്ഷത്തിന് പുറമേ ഭരണപക്ഷ ബെഞ്ചിൽ നിന്ന് തന്നെ എതിർ സ്വരങ്ങൾ ഉയർന്നിട്ടുണ്ട്. ഹൈക്കമാൻഡ് പ്രതിനിധിയായ കെ സി വേണുഗോപാൽ വരെ ഇതിൽ അതൃപ്തി രേഖപ്പെടുത്തി രം​ഗത്തെത്തി.സംസ്ഥാന സർക്കാരിന്റെ അതൃപ്തി അദാനി പോർട്ട്‌സിനെ അറിയിച്ചതിന് അപ്പുറത്തേക്ക് ഒരു നടപടിയിലേക്ക് മുഖ്യമന്ത്രി കടന്നില്ല എന്നതും വിമർശനങ്ങൾ ഇരട്ടിയാക്കുന്നു. വിവാദങ്ങളിൽ നിന്ന് തലയൂരുന്നതിന്റെ ഭാഗമായാണ് അതൃപ്തി അറിയിക്കൽ എന്നതാണ് ഉയരുന്ന വിമർശനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കരാർ വ്യവസ്ഥകളിൽ ലംഘനം ഉണ്ടായോ എന്നതിൽ പോലും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകുന്നില്ല. സ്വാഭാവികമായും ഭരണം മാറിയതിന് തൊട്ടുപിന്നാലെ അദാനിയുടെ ഈ ഒരു നീക്കത്തിന് വഴിവെച്ചത് എന്ത് എന്ന ചോദ്യവും ഉയരുന്നു. എന്ത് സമീപനമാകും തുടർന്ന് മുഖ്യമന്ത്രി സ്വീകരിക്കുക എന്നതും നിർണായകമാണ്.The post ഭരണംമാറിയതിന് തൊട്ടുപിന്നാലെയുള്ള അദാനിയുടെ ഓഹരിക്കൈമാറ്റം പറയുന്നതെന്ത്? മുഖ്യമന്ത്രി അതൃപ്തി അറിയിച്ചാൽ മാത്രം മതിയോ? appeared first on Kairali News | Kairali News Live.