അഴിമതിക്ക് കൂട്ട് നിൽക്കാത്ത ഉദ്യോ​ഗസ്ഥയ്ക്ക് സ്ഥാനചലനം; ദിവ്യ എസ് അയ്യർക്കെതിരെ വിഡി- അദാനി ​ഗ്രൂപ്പിൻ്റെ ഇടപെടൽ പെട്ടെന്നുണ്ടായതല്ല

Wait 5 sec.

‘നിങ്ങൾ പോർട്ടിൻ്റെ കാര്യം മാത്രം നോക്കിയാൽ മതി. ഉദ്യോ​ഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം’. കേരളത്തിൻ്റെ മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളാണ് ഇത്. വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഉദ്യോ​ഗസ്ഥയെ മാറ്റാൻ അദാനി ​ഗ്രൂപ്പ് പല വിധേനേയും ശ്രമിച്ചപ്പോഴായിരുന്നു കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ഈ നിലപാട്. അദാനി​ഗ്രൂപ്പിൻ്റെ പല ഇടപാടുകളും എതിർത്തു എന്നതായിരുന്നു ദിവ്യ എസ് അയ്യർക്കെതിരെ അവർ തിരിയാനുള്ള കാരണം.വഴിവിട്ട ഇടപാടുകൾ നടത്താൻ അനുവദക്കാതിരുന്ന ​ദിവ്യ എസ് അയ്യരെ വി ഡി സതീശൻ അധികാരത്തിലെത്തിയ ഉടനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇതിലും കൂടുതൽ എന്ത് തെളിവാണ് ഇത് വിഡി സതീശൻ്റെ ഡീലാണെന്ന് മനസിലാക്കാൻ ജനങ്ങൾക്ക് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും വിഷയം വ്യക്തമാക്കുന്നുണ്ട്. ഇതൊക്കെ ചെയ്ത വി ഡി സതീശനെങ്ങനെയാണ് ഓ​ഹരി കൈമാറ്റത്തെക്കുറിച്ച് അറിയില്ല എന്ന് പറയുക? ഇതൊക്കെയല്ലേ മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങൾ വ്യക്തമായ പ്ലാനിങ്ങോടെ മുഖ്യമന്ത്രി നടത്തിയ കച്ചവടമാണ് ഇതെന്ന് വ്യക്തം.Also read: ‘അപകടകരമായ സ്വകാര്യ വൽക്കരണം കേരളത്തിൽ നടപ്പിലാക്കുന്നത് ജനങ്ങൾക്ക് ബോധ്യമായി’: കെ രാജൻഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിൽ ഇനിയും ദുരൂഹതകൾ ഏറെയാണ്. ധനവകുപ്പും തുറമുഖ വകുപ്പും നിയമ വകുപ്പും അറിയാതെ ഓഹരി കൈമാറ്റത്തിൻ്റെ ഫയലുകൾ മുന്നോട്ട് നീങ്ങില്ല. അവിടെയാണ് മറ്റൊരു ട്വിസ്റ്റ് കൂടിയുള്ളത് ഈ മൂന്ന് വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ്. അതും വകുപ്പ് വിഭജനത്തിൻ്റെ സമയത്ത് വാശി പിടിച്ച് വാങ്ങിയ വകുപ്പുകളാണിത്. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രിക്കെങ്ങനെയാണ് താനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഇരിക്കാൻ കഴിയുക.The post അഴിമതിക്ക് കൂട്ട് നിൽക്കാത്ത ഉദ്യോ​ഗസ്ഥയ്ക്ക് സ്ഥാനചലനം; ദിവ്യ എസ് അയ്യർക്കെതിരെ വിഡി- അദാനി ​ഗ്രൂപ്പിൻ്റെ ഇടപെടൽ പെട്ടെന്നുണ്ടായതല്ല appeared first on Kairali News | Kairali News Live.