വിവാദങ്ങൾക്കിടയിൽ മറുപടിയുമായി ശ്വേതാ മേനോൻ. അമ്മ’യിലെ ചില തർക്കങ്ങൾ മുതലെടുത്ത് ‘അമ്മ’യെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല എന്നും ശ്വേതാ കുറിച്ചു. ‘സത്യമേവ ജയതേ’ എന്ന തലക്കെട്ടോടെ ആണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.തന്നോടൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ അംഗങ്ങളോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംഘടനയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നവർക്കെതിരെയും ശ്വേത മേനോൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഓടിക്കൂടി വരുന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും, മറിച്ച് സംഘടനയിലെ ഭൂരിപക്ഷം വരുന്ന അംഗങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും അവർ വ്യക്തമാക്കി. അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ പിൻവാതിലിലൂടെയോ ബഹളം ഉണ്ടാക്കിയോ അല്ല വരേണ്ടതെന്നും, മറിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് വരേണ്ടതെന്നും ശ്വേത ഓർമ്മിപ്പിച്ചു. ‘അമ്മ പ്രസിഡന്റ്’ എന്ന നിലയിലാണ് ശ്വേത ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ALSO READ: താരംസംഘടന ‘അമ്മ’യിലെ പ്രതിസന്ധി; അമ്മയിൽ നിന്നും ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായി: അൻസിബ ഹസൻപോസ്റ്റിന്റെ പൂർണരൂപംസത്യമേവ ജയതേAMMA യിലെ ചില തർക്കങ്ങൾ മുതലെടുത്ത് AMMA യെ hijack ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ Mammookkaയ്ക്കും Laletta നും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ AMMA മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.NB – ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല AMMA എങ്ങനെ function ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. AMMAയുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ലShwetha MenonAMMA PresidentThe post ‘ഓടിളക്കി വന്നരല്ല അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത്’; പോസ്റ്റുമായി ശ്വേതാ മേനോൻ appeared first on Kairali News | Kairali News Live.