അ​ക്ഷയ കേന്ദ്രത്തിൽ പോയി ക്യൂ നിൽക്കേണ്ടാ , അതിനുള്ള വഴിയുമായി എത്തിരിക്കുകയാണ് യു.ഐ.ഡി.എ.ഐ

Wait 5 sec.

നമ്മുടെ എല്ലാം ഡി‍ജിറ്റൽ ആവശ്യങ്ങൾക്ക് നാം ഉപയോ​ഗിക്കുന്ന ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായി പുതിയ വഴിയുമായി എത്തിയിരിക്കുന്നത് യു.ഐ.ഡി.എ.ഐ (യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). നിങ്ങളുടെ ഇമെയിൽ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യം ഇനി ആധാർ ആപ്പ് വഴി നേരിട്ട് നടത്താവുന്നതാണ്.ALSO READ :പെട്രോളിനും ഗ്യാസിനും പിന്നാലെ വില വർധിപ്പിച്ച് ടെലികോം കമ്പനികൾഇമെയിൽ ഐഡി അപ്‌ഡേറ്റ് ചെയ്യാൻ ആധാർ കേന്ദ്രങ്ങളിൽ ഇനി നേരിട്ട് പോകേണ്ട കാര്യമില്ല. ജൂലൈ ഒന്ന് മുതൽ തുടങ്ങുന്ന ഈ സേവനത്തിന് ആറുമാസത്തേക്ക് ഫീസ് ഇല്ല. ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകളാണ് ഇമെയിൽ വിലാസം വഴി അപ്‌ഡേറ്റ് ചെയ്തത്. കൂടാതെ മൊബൈൽ നമ്പർ മാറ്റം, വിലാസം തിരുത്തൽ തുടങ്ങിയ സേവനങ്ങളും ഈ ആപ്പ് വഴി നേരിട്ട് നടത്താം. ഇതുവരെ കോടികണക്കിന് ആളുകൾ മൊബൈൽ നമ്പർ മാറ്റുന്നതിനും, വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിട്ടുണ്ട്. ആധാർ ആപ്പ് ഡൗൺലോഡ് ചെയ്തോ അപ്‌ഡേറ്റ് ചെയ്തോ ഈ സേവനം പ്രയോജനപ്പെടുത്താം.The post അ​ക്ഷയ കേന്ദ്രത്തിൽ പോയി ക്യൂ നിൽക്കേണ്ടാ , അതിനുള്ള വഴിയുമായി എത്തിരിക്കുകയാണ് യു.ഐ.ഡി.എ.ഐ appeared first on Kairali News | Kairali News Live.