ഏത് പ്രതിസന്ധി ഘട്ടത്തിലും സത്യം ഉറക്കെ പറയുന്നവരാകണം വിശ്വാസികൾ: പൊന്മള ഉസ്താദ്

Wait 5 sec.

കോഴിക്കോട് | ഏത് പ്രതിസന്ധി ഘട്ടത്തിലും സത്യം ഉറക്കെ പറയുന്നവരാകണം വിശ്വാസികളെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പറഞ്ഞു. കോഴിക്കോട് സ്വപ്ന നഗരിയിൽ അന്താരാഷ്ട്ര മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശുദ്ധ ഖുര്‍ആനും ഹദീസും മുന്നോട്ടു വെക്കുന്ന സത്യത്തിന്റെ വാഹകരായി വിശ്വാസികള്‍ മാറണം. ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും ഉദ്ഘോഷിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് പണ്ഡിതര്‍ എല്ലാ കാലത്തും നിര്‍വഹിച്ചിട്ടുള്ളതെന്നും അതിന് മുന്നില്‍ ഉയര്‍ന്നുവന്ന പ്രതിബന്ധങ്ങളെ എല്ലാം എക്കാലത്തും ഇസ്ലാം അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.Content Highlights:Samastha Secretary Ponmala Abdul Qadir Musliyar emphasized speaking truth in crisis. Inaugurating Milad Conference, he urged following Quran and Hadith. Islam overcomes obstacles, he noted.