തൊഴിലാളികൾക്ക് തണലായി ‘ബി.എം.ബി.എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2026’; സമാപനം സെപ്റ്റംബർ 11 വെള്ളിയാഴ്ച തൂബ്ലിയിൽ

Wait 5 sec.

മനാമ: ബഹ്‌റൈനിലെ കടുപ്പമേറിയ വേനൽച്ചൂടിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വലിയ ആശ്വാസമായി ബഹ്‌റൈൻ മലയാളി ബിസിനസ്സ് ഫോറം (BMBF) സംഘടിപ്പിച്ചു വന്ന ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2026’ പദ്ധതിക്ക് സെപ്റ്റംബർ 11 വെള്ളിയാഴ്ച സമാപനമാകും.കഴിഞ്ഞ 12 വർഷങ്ങളായി തുടർച്ചയായി ബി.എം.ബി.എഫ് നടത്തിവരുന്ന ഈ ജീവകാരുണ്യ പദ്ധതി ജൂലൈ 17-നാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. നിർമ്മാണ മേഖലകളിലും വിവിധ ലേബർ ക്യാമ്പുകളിലുമായി സൗജന്യ ദാഹജലം, പഴവർഗ്ഗങ്ങൾ, ഐസ്‌ക്രീം, എനർജി ഡ്രിങ്കുകൾ, വിവിധ ഭക്ഷണവിഭവങ്ങൾ എന്നിവ വിതരണം ചെയ്തതിനൊപ്പം സൗജന്യ മെഡിക്കൽ പരിശോധനകളും മരുന്നുകളും ബോധവൽക്കരണ പരിപാടികളും പദ്ധതിയിലൂടെ ലഭ്യമാക്കി.വിവിധ മന്ത്രാലയങ്ങൾ, ക്യാപിറ്റൽ ഗവർണറേറ്റ്, പാർലമെന്റ് അംഗങ്ങൾ, ലേബർ മന്ത്രാലയം എന്നിവരുടെയും സ്വദേശി-വിദേശി സംഘടനകളുടെയും വലിയ പ്രശംസയും അംഗീകാരവുമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. ബഹ്‌റൈനിലെ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ഈ പദ്ധതി ആശ്വാസമേകിയത്.സെപ്റ്റംബർ 11 വെള്ളിയാഴ്ച രാവിലെ തൂബ്ലിയിലെ ആസ്പ്ലാറ്റ് (Asplat) തൊഴിലാളി ക്യാമ്പിൽ വെച്ച് പ്രമുഖ വ്യക്തികളുടെയും സംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പദ്ധതിക്ക് ഔദ്യോഗികമായി സമാപനമാകും.The post തൊഴിലാളികൾക്ക് തണലായി ‘ബി.എം.ബി.എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2026’; സമാപനം സെപ്റ്റംബർ 11 വെള്ളിയാഴ്ച തൂബ്ലിയിൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.