കൊച്ചി | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് ഉടമകളുടെ പ്രധാന ആവശ്യം. ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റന്നാള്‍ സമരം പ്രഖ്യാപിക്കുമെന്ന് ഉടമകള്‍ പറഞ്ഞു വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍ തള്ളിയ ബസുടമകള്‍ ശിപാര്‍ശകള്‍ അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടി. . സമരപ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും.സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലാണ്. ഈ നഷ്ടം നികത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ബസുടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഒരു ദിവസം പോലും സര്‍വീസ് നടത്താന്‍ കഴിയാത്ത പരിതസ്ഥിതിയിലാണ്.ഇത്തരമൊരു അവസ്ഥയില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍, സ്വകാര്യ ബസുടമകള്‍ സെപ്റ്റംബര്‍ എട്ടിന് പാലക്കാട്ട് യോഗം ചേരും. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും നിര്‍ത്തിവെക്കുന്നതില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ബസുടമകളുടെ സംഘടനകള്‍ അറിയിച്ചുContent Highlights: Private bus owners in Kerala are gearing up for a strike demanding a minimum fare hike to Rs 15, student fare revision, and diesel subsidies. Owners rejected expert committee reports as inadequate to cover losses caused by new transit schemes. A decision on a full shutdown will be made on September 8.