ചൈനയെ അമിതമായി സാമ്പത്തികമായി ആശ്രയിക്കുന്നതിന്റെ അപകടങ്ങൾ യൂറോപ്പ് ഇപ്പോൾ തിരിച്ചറിഞ്ഞുതുടങ്ങിയെന്ന് ബെൽജിയം പ്രധാനമന്ത്രി ബാർട് ഡി വെവർ. ഈ അപകടസാധ്യതകളെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ തിരിച്ചറിയുന്നതിനും ഏറെ മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറഞ്ഞ വിലയിലുള്ള വിദേശ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകിയെത്താൻ അനുവദിച്ചതിലൂടെ യൂറോപ്പിലെ പ്രാദേശിക വ്യവസായങ്ങൾ തകർന്നുവെന്നും ഡി വെവർ ചൂണ്ടിക്കാട്ടി. വ്യാവസായിക അടിത്തറ ദുർബലമായതോടെ മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യം യൂറോപ്പിൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യ ഏറ്റവും വിശ്വസ്തരായ പങ്കാളികളിലൊരാളാണെന്ന് ഡി വെവർ വ്യക്തമാക്കി. സാമ്പത്തിക, രാഷ്ട്രീയ, തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ബെൽജിയം ഇന്ത്യയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ബെൽജിയം സാങ്കേതികവിദ്യ ഉപയോഗിച്ച് സൈനിക ഉപകരണങ്ങൾ ഇന്ത്യയിൽ സംയുക്തമായി നിർമിക്കും. റോക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ നിർമാണത്തിനായി ഇരുരാജ്യങ്ങളും 10 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. സൈനിക പരിശീലനവും രഹസ്യാന്വേഷണ വിവര കൈമാറ്റവും ശക്തമാക്കാനും ധാരണയായിThe post ചൈനയെ ആശ്രയിച്ചതിന്റെ അപകടം യൂറോപ്പ് തിരിച്ചറിഞ്ഞു; മോദി നേരത്തെ മുന്നറിയിപ്പ് നൽകിയെന്ന് ബെൽജിയം പ്രധാനമന്ത്രി appeared first on ഇവാർത്ത | Evartha.