പാകിസ്ഥാനെ 55 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; വനിതാ ഏഷ്യാ കപ്പ് സെമിയിൽ ഉജ്ജ്വല മുന്നേറ്റം

Wait 5 sec.

വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ഉജ്ജ്വല വിജയം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ പാക് ടീമിനെ വെറും 55 റൺസിന് പുറത്താക്കിയ ഇന്ത്യ 8.4 ഓവറിൽ വിജയലക്ഷ്യം മറികടന്ന് സെമി ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ മുന്നേറ്റം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സിക്‌സർ പറത്തിയാണ് ഇന്ത്യയുടെ വിജയം പൂർത്തിയാക്കിയത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്റെ തീരുമാനം തുടക്കത്തിൽ തന്നെ തിരിച്ചടിയായി. ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഇന്ത്യൻ സ്പിന്നർമാരുടെ ആക്രമണത്തിൽ പാക് ബാറ്റിങ് നിര തകർന്നു. വെറും എട്ട് റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായ പാകിസ്ഥാൻ 18.1 ഓവറിൽ 55 റൺസിന് എല്ലാവരും പുറത്തായി. വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേടും ഇതോടെ ടീമിന് ഏറ്റുവാങ്ങേണ്ടിവന്നു.ഇന്ത്യക്കായി ശ്രീചരാണിയും പ്രേമ റാവത്തും തകർപ്പൻ ബൗളിങ്ങാണ് പുറത്തെടുത്തത്. ഇരുവരും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി പാക് ബാറ്റിങ് നിരയെ തകർത്തു.ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കും തുടക്കത്തിൽ തിരിച്ചടി നേരിട്ടു. പാക് നായിക ഫാത്തിമ സനയുടെ ബൗളിങ്ങിന് മുന്നിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. എന്നാൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (18*) പക്വതയോടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ച് ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.മത്സരത്തിനിടെ മറ്റൊരു ചരിത്രനേട്ടവും ഹർമൻപ്രീത് സ്വന്തമാക്കി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 150 മത്സരങ്ങൾ പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനെന്ന അപൂർവ റെക്കോർഡാണ് താരം സ്വന്തമാക്കിയത്.The post പാകിസ്ഥാനെ 55 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; വനിതാ ഏഷ്യാ കപ്പ് സെമിയിൽ ഉജ്ജ്വല മുന്നേറ്റം appeared first on ഇവാർത്ത | Evartha.