കോഴിക്കോട് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ജിം ട്രെയിനര്‍ അറസ്റ്റില്‍. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ വില്ലയിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. വിദ്യാര്‍ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തിയതായും പോലീസ് കണ്ടെത്തി.പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത എലത്തൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. Content Highlights:Elathur police arrested gym trainer Rishad from Atholi for allegedly drugging and sexually assaulting a minor girl in Kozhikode. The accused blackmailed the victim using morphed photos, lured her to a Vythiri villa, and recorded nude videos. The court remanded him to judicial custody.